‘സഞ്ജു മികച്ച കളിക്കാരനാണ് പക്ഷേ..’ : മലയാളി ബാറ്റർക്ക് കപിൽ ദേവിന്റെ ഉപദേശം |Sanju Samson
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.സഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപില്‍ പറഞ്ഞു. […]