ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല സൗദി അറേബ്യയിലേക്ക് |Mohamed Salah
ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിൽ കാര്യങ്ങളെല്ലാം ശരിയല്ലെന്ന് തോന്നുന്നു.ചെൽസിക്കെതിരെ ലിവർപൂളിന്റെ പ്രീമിയർ ലീഗ് ഓപ്പണറിനിടെ പകരക്കാരനായി ഇറങ്ങിയതിൽ സൂപ്പർ താരം മുഹമ്മദ് സലാ നിരാശനായി കാണപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഈജിപ്ഷ്യൻ സൂപ്പർ താരം സൗദി പ്രോ ലീഗ് ക്ലബായ അൽ-ഇത്തിഹാദിന് ഗ്രീൻ സിഗ്നൽ നൽകിയിരിക്കുകയാണ്.അങ്ങനെ വന്നാൽ സലക്ക് തന്റെ മുൻ സഹതാരം ഫാബീഞ്ഞോയുമായി വീണ്ടും ഒന്നിക്കാം.ഖത്തരി അൽകാസ് ചാനൽ പറയുന്നതനുസരിച്ച് സലാ ആൻഫീൽഡ് വിടാൻ ആഗ്രഹിക്കുന്നുവെന്നും സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദിൽ […]