റെക്കോർഡ് കൂട്ടുകെട്ടുമായി ഓപ്പണർമാർ , നിർണായക മത്സരത്തിൽ ആധികാരികമായ വിജയത്തോടെ പരമ്പര സമനിലയിലാക്കി ഇന്ത്യ
വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ യുവനിര. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസ് നേടിയ 178 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ശുഭമാൻ ഗില്ലും ജെയിസ്വാളും അടിച്ചു തകർക്കുകയായിരുന്നു. ഇരുവരുടെയും അർത്ഥശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ ഈ കൂറ്റൻ വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ദയനീയമായി പരാജയം നേരിട്ട ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് ഈ വിജയം നൽകിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ […]