Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘എപ്പോഴാണ് നിങ്ങൾ റൺസ് സ്കോർ ചെയ്യാൻ പോകുന്നത്?’ : സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ |Sanju Samson

“പ്രതിഭയോട് നീതി പുലർത്തുന്നില്ല ” എന്ന പ്രയോഗത്തിന്റെ വലിയ ഉദാഹരണമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അവസരങ്ങൾ ലഭിച്ചിട്ടും തന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കുന്നതിൽ മലയാളി താരം വിജയിച്ചിട്ടില്ല.വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ സഞ്ജു റൺസ് നേടാൻ പാടുപെടുന്ന കാഴ്ച നാം കണ്ടതാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സാംസൺ അർദ്ധ സെഞ്ച്വറി നേടി, ടി20 ഐ പരമ്പരയ്ക്കുള്ള സമയത്ത് സാംസൺ മികച്ച പ്രകടനം നടത്തിയേക്കുമെന്ന സൂചനകൾ നൽകി. എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനെതിരായ […]

‘സത്യം പറഞ്ഞാൽ, എന്റെ ഏകദിന സ്‌കോറുകൾ ……’ : മൂന്നാം ടി 20 യിലെ മികച്ച പ്രകടനത്തിന് ശേഷം കുറ്റസമ്മതം നടത്തി സൂര്യകുമാർ യാദവ്

ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ ടീം വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.44 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാർ യാദവ് ആയിരുന്നു ഇന്ത്യയുടെ വിജയ ശില്പി.160 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായിരുന്നു. എന്നാൽ ഒരു വ്യത്യസ്ത മനോഭാവത്തോടെയാണ് സൂര്യകുമാർ യാദവ് കളിച്ചത്. ആദ്യ ബോളിൽ ബൗണ്ടറി നേടി തുടങ്ങിയ സൂര്യകുമാർ യാദവ് പിന്നീട് വെസ്റ്റിൻഡീസ് ബോളർമാരെ പഞ്ഞിക്കിടുന്നതാണ് കാണാൻ സാധിച്ചത്. തന്നിൽ […]

സഞ്ജു മാജിക്ക് !! മൂന്നാം ടി 20 ഇന്ത്യക്ക് അനുകൂലമാക്കിയത് സഞ്ജു സാംസന്റെ ഈ സ്റ്റമ്പിങ്

വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും, കുൽദീപ് യാദവിന്റെ ബോളിംഗ് മികവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം കീപ്പർ റോളിൽ […]

പത്തു മിനുട്ട് കൊണ്ട് കളി മാറ്ററി മറിച്ച ബാഴ്സലോണയുടെ 16 കാരൻ |Lamine Yamal

ജോൻ ഗാംപർ ട്രോഫിയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ.ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അവസാന 12 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ നേടിയാണ് ജോവാൻ ഗാംപർ ട്രോഫി ബാഴ്സലോണ സ്വന്തമാക്കിയത്. റോബർട്ട് ലെവൻഡോവ്‌സ്‌കി (3′)ഫെറാൻ ടോറസ് (81′)അൻസു ഫാത്തി (90′)അബ്‌ഡെ എസൽസൗലി (90’+3′) എന്നിവരാണ് ബാഴ്സലോണയുടെ ഗോളുകൾ നേടിയത്.ഒലിവർ സ്കിപ്പ് (24′, 36′) ടോട്ടൻഹാമിന്റെ ഗോളുകൾ നേടി. മത്സരം അവസാനിക്കാൻ ഒമ്പത് മിനിറ്റ് ശേഷിക്കെ കറ്റാലൻ ക്ലബ് 2-1ന് പിന്നിലായിരുന്നു. 81 ആം മിനുട്ടിൽ ഫെറാൻ ടോറസ് […]

രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും ശേഷം ടി 20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൂര്യകുമാർ|Suryakumar

ഗയാനയിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സൂര്യകുമാർ യാദവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സൂര്യ ആരംഭിച്ചത്.പിന്നീട് ബൗണ്ടറികളുടെ ഒരു കൂട്ടം തന്നെയായിരുന്നു സൂര്യയുടെ ബാറ്റിൽ നിന്ന് ഉയർന്നത്. എല്ലാ വിൻഡീസ് ബോളർമാർക്കുമേതിരെ തന്റെ 360 ഡിഗ്രി ഷോട്ടുകൾ പുറത്തെടുക്കാൻ സൂര്യയ്ക്ക് സാധിച്ചു.മത്സരത്തിൽ 23 പന്തുകളിൽ നിന്നായിരുന്നു സൂര്യകുമാർ യാദവ് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ട്വന്റി20യിലെ സൂര്യയുടെ ഏറ്റവും വേഗതയേറിയ അർത്ഥസെഞ്ച്വറി കൂടെയാണ് മത്സരത്തിൽ പിറന്നത്. ഒപ്പം ട്വന്റി20 […]

തിലക് വർമ്മയുടെ ഫിഫ്റ്റി നിഷേധിച്ച് കൊണ്ടുള്ള ‘ദയനീയവും സ്വാർത്ഥവുമായ’ പ്രവൃത്തിയുമായി ക്യാപ്റ്റൻ ഹർദിക് പാണ്ട്യ

വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്. വിൻഡിസ് ഉയർത്തിയ ടോട്ടൽ മുൻപിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അരങ്ങേറ്റക്കാരനായ ജെയിസ്വാളിന്റെ(1) വിക്കറ്റ് ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ ബോൾ […]

വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യയും തിലകും ,മൂന്നാം ടി 20 യിൽ തകർപ്പൻ ജയവുമായി ഇന്ത്യ

വെസ്റ്റിൻഡിസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളിലും ഞെട്ടിപ്പിക്കുന്ന പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. അതിൽ നിന്ന് വലിയൊരു തിരിച്ചുവരവ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ നടത്തിയിരിക്കുന്നത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും, കുൽദീപ് യാദവിന്റെ ബോളിംഗ് മികവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ പരമ്പര 2-1 എന്ന നിലയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് […]

ഗോളടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് , രണ്ടാം മത്സരത്തിലും വമ്പൻ ജയം |Kerala Blasters

പ്രീ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെതിരെ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി നൈജീരിയൻ താരം ജസ്റ്റിൻ രണ്ടും , ജീക്സൺ ,നിഹാൽ ,അജ്‌സൽ എന്നിവർ ഓരോ ഗോളും നേടി. തുടർച്ചയായ വിജയങ്ങളോടെ ഡ്യൂറൻഡ് കപ്പിനുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറൻഡ് കപ്പിൽ […]

വിരാടോ രോഹിതോ അല്ല! : ഈ താരം ടീമിലുണ്ടെങ്കിൽ ഇന്ത്യക്ക് വേൾഡ് കപ്പ് നേടാനാവുമെന്ന് കൈഫ്

ഈ വർഷം സ്വന്തം തട്ടകത്തിൽ ലോകകപ്പ് നേടാനുള്ള കഴിവ് ഇന്ത്യൻ ടീമിനുണ്ടെന്നും വെസ്റ്റ് ഇൻഡീസിലെ രണ്ട് ടി20 തോൽവികളുടെ അടിസ്ഥാനത്തിൽ അതിനെ വിലയിരുത്തേണ്ടതില്ലെന്നും മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു.കരീബിയൻ ദ്വീപിലെ രണ്ട് ടെസ്റ്റ് പരമ്പരകളും ഏകദിനങ്ങളും നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ 0-2 ന് പിന്നിലാണ. ഇത് വേൾഡ് കപ്പിനും ഏഷ്യ കപ്പിനും മുന്നോടിയായുള്ള ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിമർശനത്തിന് കാരണമാകുന്നു.ഐസിസി ചാംപ്യൻഷിപ്പുകളിലെ ടൈറ്റിൽ വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യക്ക് പേസ് ബൗളർ […]

‘പുതിയ കളിക്കാർ കാത്തിരിക്കണം, ശ്രേയസ് അയ്യരും കെ എൽ രാഹുലും ഫിറ്റായി വരുകയാണെങ്കിൽ ഏകദിന ലോകകപ്പ് കളിക്കും’: മുഹമ്മദ് കൈഫ്

ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കെ എൽ രാഹുലും ശ്രേയസ് അയ്യരും മികച്ച ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയാൽ ഇന്ത്യക്ക് സ്ഥിരമായ ഒരു ലൈനപ്പ് ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.പരിക്കേറ്റ കളിക്കാർക്ക് ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണങ്ങൾ ഇന്ത്യൻ ടീമിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വെസ്റ്റ് ഇൻഡീസിനെതിരെയുള്ള 3 മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയിരുന്നു.സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, […]