സഞ്ജു സാംസൺ തന്റെ സമീപനത്തിൽ കൂടുതൽ പക്വത കാണിക്കണമെന്ന് മുൻ പാക് താരം കമ്രാൻ അക്മൽ |Sanju Samson
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനത്തിന് ഇന്ത്യൻ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ പരസ്യമായി വിമർശിച്ച് പ്രശസ്ത പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. രണ്ട് കളികളിൽ 9.50 ശരാശരിയിൽ വെറും 19 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ 12 റൺസ് നേടി കൈൽ മേയേഴ്സിന്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി.ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തില്ല. ഇടംകൈയ്യൻ സ്പിന്നർ അകേൽ ഹൊസൈന് വിക്കറ്റ് നൽകി […]