Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

87 ആം മിനുട്ടിൽ രക്ഷകനായി അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ ക്വാർട്ടറിൽ

അവസാന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സമനില നേടി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. സൗദി പ്രോ ലീഗ് ക്ലബ് അൽ നാസർ ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ 1-1 നേടിയാണ് അവസാന എട്ടിലെത്തിയത്. ക്വാർട്ടർ ഉറപ്പിക്കാൻ സമനില വേണ്ടിയുന്ന അൽ നാസറിന് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളാണ് തുണയായി മാറിയത്.പെനാൽറ്റി ഗോളാക്കി സിസോ ഈജിപ്ഷ്യൻ ക്ലബ്ബിന് ലീഡ് നൽകിയെങ്കിലും 87-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ രക്ഷപ്പെടുത്തി.കഴിഞ്ഞ മത്സരത്തിലും […]

നിരാശപ്പെടുത്തി സഞ്ജു സാംസൺ : വിന്‍ഡീസിനെതിരെയുള്ള ആദ്യ ടി 20 യിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് പരാജയം. മത്സരത്തിൽ 4 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ഞെട്ടിക്കുന്ന പരാജയം തന്നെയാണ് മത്സരത്തിൽ നേരിടേണ്ടി വന്നത്. വിൻഡിസിനായി മത്സരത്തിൽ നായകൻ ബ്രാന്തൻ കിങ്ങും നിക്കോളാസ് പൂരനുമാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയ്ക്കായി തിലക് വർമ്മ കിണഞ്ഞു ശ്രമിച്ചെങ്കിലും വെസ്റ്റിൻഡീസ് ബോളിങ്ങിന് മുൻപിൽ പത്തി മടക്കേണ്ടി വന്നു. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനായി ഓപ്പണർ കിങ്(28) […]

ഏഷ്യാ കപ്പിലൂടെ ഏകദിന ലോകകപ്പിലേക്കുള്ള വഴി കണ്ടെത്താൻ സഞ്ജു സാംസണും സൂര്യകുമാർ യാദവിനും സാധിക്കുമോ ? |Sanju Samson

2023ലെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഒരു കളിക്കാരൻ മാത്രമേ ഇടം നേടൂ എന്നതിനാൽ 2023 ഏഷ്യാ കപ്പിൽ എല്ലാ കണ്ണുകളും സൂര്യകുമാർ യാദവിലും സഞ്ജു സാംസണിലും ആയിരിക്കും.രണ്ട് താരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇടംപിടിച്ചു. അവസാന ഏകദിനത്തിൽ സാംസൺ അർധസെഞ്ച്വറി നേടിയപ്പോൾ, സൂര്യകുമാറിന് 19, 24, 35 എന്നിങ്ങനെയുള്ള സ്കോർ ആണ് നേടിയത്. ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യാ കപ്പ് ടൂർണമെന്റ് സൂര്യകുമാറിനും സാംസണിനും ഏകദിന ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരമായിരിക്കും. ലോകകപ്പിനുള്ള […]

തിരിച്ചു വരവിൽ ഗംഭീര പ്രകടനവുമായി നെയ്മർ , ഇരട്ട ഗോളുമായി പിഎസ്ജിയെ വിജയത്തിലെത്തിച്ച് ബ്രസീലിയൻ സൂപ്പർ താരം |Neymar |PSG

പിഎസ്ജി ക്കായി ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ. 2023 ത്തിന്റെ തുടക്കത്തിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇന്ന് ദക്ഷിണ കൊറിയയിൽ ജിയോൺബുക്കിനെതിരായ സൗഹൃദ മത്സരത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ജിയോൺബുക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. മത്സരത്തിൽ 40 ആം മിനുട്ടിൽ നെയ്മർ പിഎസ്ജിയുടെ ആദ്യ ഗോൾ നേടി. പന്തുമായി പെനാൽറ്റി ബോക്സിലേക്ക് കയറിയ നെയ്മർ നിരവധി ഡിഫൻഡർമാരെ പരാജയപ്പെടുത്തി ഗോളാക്കി […]

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് |Lionel Messi

ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക് നൽകിയിട്ടുണ്ട്.അർജന്റീനിയൻ ഇതിഹാസം എത്ര നല്ല കളിക്കാരനും മനുഷ്യനുമാണെന്ന് എടുത്തുകാട്ടുന്ന നിരവധി സംഭവങ്ങൾക്ക് ആരാധകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഉടനീളം അദ്ദേഹം മാതൃകാപരമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അർജന്റീനിയൻ തന്റെ ടീമിനെയും സഹതാരങ്ങളെയും തന്നെക്കാൾ മുന്നിൽ നിർത്തിയ നിരവധി സംഭവങ്ങളുണ്ട്. ഇന്നലെ നടന്ന […]

‘സഞ്ജു സാംസണിന് വേണ്ടത് 21 റൺസ്’ : രോഹിത് ശർമ്മയും വിരാട് കോലിയുമുള്ള എലൈറ്റ് ലിസ്റ്റിൽ ഇടംപിടിക്കാൻ മലയാളി താരം |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഫിഫ്റ്റി നേടിയ സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ ഇന്ത്യൻ ഇതിഹാസ താരങ്ങൾക്കൊപ്പം എലൈറ്റ് പട്ടികയിൽ ചേരാൻ ഒരുങ്ങുകയാണ്. അഞ്ച് മത്സര ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 6000 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റർമാരുടെ ഒരു എലൈറ്റ് ലിസ്റ്റിൽ രോഹിത്, വിരാട്, കൂടാതെ മറ്റു ചിലർക്കൊപ്പം സഞ്ജുവിന് അവസരം വരും.ഇതുവരെ കളിച്ച 241 ടി20 മത്സരങ്ങളിൽ നിന്ന് 5979 […]

ലയണൽ മെസ്സിയുടെ വരവും ഇന്റർ മിയാമിയുടെ കുതിപ്പും |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും അത്ഭുതപെടുത്തിയിരുന്നു. എന്നാൽ ഫുട്ബോളിൽ ഇനി കൂടുതലൊന്നും നേടാനില്ല എന്ന ചിന്തയാണ് സൂപ്പർ താരത്തെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത് എന്നത് വ്യകതമാണ്.ഇന്റർ മിയാമിയിലേക്ക് എത്തിയതിന് ശേഷം അർജന്റീനിയൻ സൂപ്പർതാരം തന്റെ സാന്നിധ്യം അറിയിക്കാൻ സമയം പാഴാക്കിയില്ല.മെസ്സി നിസ്സംശയമായും MLS ലെ ഏറ്റവും വലിയ താരമാണ്.ലീഗ് […]

വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi

നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും. എന്നാൽ ഒറ്റ ട്രാസ്ഫറിലൂടെ ഇന്റർ മിയാമി ആകെ മാറിയിരിക്കുകയാണ്. പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ക്ലബിന് മാത്രമല്ല അമേരിക്കയിലെ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നത്. 36 ആം വയസ്സിലും മൈതാനത്തിനകത്തും […]

‘2023 ഏകദിന ലോകകപ്പ് കളിക്കാൻ സഞ്ജു സാംസൺ തയ്യാറാണ് , എനിക്ക് അദ്ദേഹത്തിൽ വളരെ മതിപ്പുണ്ട്’ : മുഹമ്മദ് കൈഫ് |Sanju Samson

വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.വലംകൈയ്യൻ വളരെ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും പറഞ്ഞു.ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് സാംസൺ തയ്യാറാണെന്നും കൈഫ് കൂട്ടിച്ചേർത്തു. “സഞ്ജു സാംസണിൽ എനിക്ക് വളരെ മതിപ്പുണ്ട്. അവസാന ഗെയിം കളിച്ച രീതി വലിയ സ്വാധീനം ചെലുത്തി”കൈഫ് പറഞ്ഞു.ഇഷാൻ കിഷനെയോ അക്സർ പട്ടേലിനെയോ നാലാം നമ്പറിൽ അയക്കുന്നത് ശരിക്കും ഒരു മികച്ച ആശയമല്ലെന്നും ഇന്ത്യയ്ക്ക് ഇടംകൈയ്യൻ സ്പിന്നും ലെഗ് സ്പിന്നും കളിക്കാൻ […]

യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്

ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ് ലീഡ് നേടി. ഈ സമ്മറിൽ ലില്ലെയിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ യുണൈറ്റഡ് സ്റ്റേറ്റ്സ് താരം തിമോത്തി വീയ യുവന്റസിന്റെ രണ്ടാമത്തെ ഗോൾ നേടി.മക്കെന്നിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.38 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനായി ഒരു ഗോൾ മടക്കി.ടോണി ക്രൂസിന്റെ […]