ഇങ്ങനെ തുടരാനാവില്ല ,പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ | Brazil
ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. സൗഹൃദ മത്സരങ്ങൾക്കായി റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്തു. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ഉള്ളത്.എന്നാൽ റയൽ മാഡ്രിഡുമായി കരാറുള്ള അദ്ദേഹം 2024 മാത്രമേ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറുള്ളൂ.ഗ്ലോബോ എസ്‌പോർട്ടിന്റെ അഭിപ്രായത്തിൽ ആൻസെലോട്ടി ഇപ്പോൾ ഈ റോൾ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്, […]