Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം തുറന്നു പറഞ്ഞ് സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യുന്ന കാര്യം മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2028 വരെ നീളുന്ന അഞ്ച് വർഷത്തെ കരാറിൽ 26-കാരൻ സൈൻ ചെയ്തു. വലിയ ഞെട്ടലോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ എന്ത് കൊണ്ടാണ്് താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത് എന്നതിനുളള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സഹല്‍. “ഞാൻ മോഹൻ ബഗാൻ ജേഴ്‌സി ധരിക്കുന്നതിൽ അഭിമാനിക്കുന്നു. പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ […]

‘കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു’ : പ്രീതം കോട്ടാൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കും |Kerala Blasters

മോഹൻ ബഗാൻ താരം പ്രീതം കോട്ടാലിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിനായി ഇന്ന് കൊച്ചിയിലെത്തും. അടുത്ത സീസണിൽ പ്രീതം ക്ലബ്ബിൽ ഉണ്ടാവില്ലെന്ന് മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചു. ‘കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു’ എന്നാണ് ബ്ലാസ്റ്റേഴ്സ് കോടാലിന്‍റെ വരവിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് മോഹൻ ബഗാൻ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. മോഹൻ ബഗാൻ ക്യാപ്റ്റൻ കോട്ടാൽ പ്രതിവർഷം 2 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ […]

‘6 വർഷത്തെ യാത്രക്ക് അവസാനം’ : കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് സഹൽ അബ്ദുൽ സമദ് |Kerala Blasters

ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായാണ് മലയാളിയ സഹൽ അബ്ദുൽ സമദിനെ കണക്കാക്കുന്നത്. സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ ബാറ്റൺ വഹിക്കാൻ കഴിവുള്ള താരമായാണ് പലരും സഹലിനെ കാണുന്നത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സകളിക്കാനിറങ്ങുമ്പോൾ സഹലിനെ കാണാൻ സാധിക്കില്ല. സഹൽ അബ്ദുസമദ് കൂടി ഇനി വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഉണ്ടാവില്ല എന്ന് ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് അറിയിച്ചത്. ഐഎസ്എല്ലിലെ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസാണ് സഹലിനെ […]

‘രോഹിത് ശർമ്മയോ വിരാട് കോഹ്‌ലിയോ അല്ല’ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ‘പ്ലയർ ഓഫ് ദി സീരീസ്’ ഈ താരമാവും

ഇന്ത്യയുടെ കരീബിയൻ പര്യടനത്തിലെ ഓപ്പണിംഗ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ തന്റെ തീപ്പൊരി ബൗളിംഗ് സ്‌പെല്ലിലൂടെ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരെ വിറപ്പിച്ചു.തന്റെ യുട്യൂബ് ചാനലിൽ ആകാശ് ചോപ്ര അശ്വിൻ പ്ലെയർ ഓഫ് ദി സീരീസ് ആകുമെന്ന് പ്രവചിച്ചിരുന്നു. അത് ശെരിവെക്കുന്ന പ്രകടനമാണ് ആദ്യ ഇന്നിഗ്‌സിൽ അശ്വിൻ പുറത്തെടുത്തത്.ഇന്നത്തെ ഭൂരിഭാഗം ബൗളർമാരും വേണ്ടത്ര ചെയ്യുന്നില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു ഏരിയയിൽ പന്തെറിയുന്നതിനുള്ള അശ്വിന്റെ സ്ഥിരതയെയും ചോപ്ര പ്രശംസിച്ചു. നിലവിലെ ബൗളർമാരിൽ, അശ്വിനും ജഡേജയ്ക്കും […]

‘വിറ്റർ റോക്ക് ബ്രസീൽ ദേശീയ ടീമിന്റെ നമ്പർ 9 ആയി മാറും’ : സിക്കോ |Vitor Roque|Brazil

18 കാരനായ ബ്രസീലിയൻ യുവ തരാം വിറ്റർ റോക്കിന്റെ സൈനിങ്‌ കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. യുവ താരത്തിനെ 2024-2025 സീസണിലേക്ക് വേണ്ടിയാണ് ബാഴ്സലോണ ടീമിലെത്തിച്ചത്. ബ്രസീലിന്റെ യൂത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ബ്രസീൽ സീനിയർ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു. ഗ്ലോബോ എസ്‌പോർട്ടുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ ഇതിഹാസ ബ്രസീലിയൻ താരം സിക്കോ ബാഴ്‌സലോണയുടെ വിറ്റർ റോക്കിന്റെ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിച്ചു. ഒരു യഥാർത്ഥ ഫുട്ബോൾ പ്രതിഭയായി […]

പാനി പൂരി വിറ്റ് നടന്ന പയ്യനിൽ നിന്നും അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി വരെയുള്ള ശസ്വി ജയ്‌സ്വാളിന്റെ യാത്ര|Yashasvi Jaiswal

വെസ്റ്റ് ഇൻഡീസിനെതിരെ ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി പ്രതിഭാധനനായ ഇടംകൈയ്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ ആദ്യ ദിനം മികച്ച നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ജയ്‌സ്വാൾ 40 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം ദിവസം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.ഐപിൽ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു ഇന്ത്യൻ ടീമിലേക്ക് എത്തിയ താരം ഇപ്പോൾ അരങ്ങേറ്റ ടെസ്റ്റ്‌ ഇന്നിങ്സിൽ തന്നെ തന്റെ റേഞ്ച് എന്തെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്ന എല്ലാ […]

‘ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു’ : യശസ്വി ജയ്‌സ്വാൾ |Yashasvi Jaiswal

ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറും മൊത്തത്തിൽ 17-ാമത്തെ ഓപ്പണറുമായി യശസ്വി ജയ്‌സ്വാൾ റെക്കോർഡ് പുസ്തകങ്ങളിൽ നേടിയിരിക്കുകയാണ്.ഐപിൽ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു ഇന്ത്യൻ ടീമിലേക്ക് എത്തിയ താരം ഇപ്പോൾ അരങ്ങേറ്റ ടെസ്റ്റ്‌ ഇന്നിങ്സിൽ തന്നെ തന്റെ റേഞ്ച് എന്തെന്ന് തെളിയിച്ചിരിക്കുകയാണ്. കന്നി ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയ ജൈസ്വാൾ മത്സര ശേഷം പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ തരംഗമായി മാറുന്നത്. തനിക്ക് അവസരം ഓപ്പണിങ് റോളിൽ തന്നെ നൽകിയ ടീം മാനേജ്മെന്റിനും ജൈസ്വാൾ നന്ദി […]

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ |Yashasvi Jaiswal

വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ആവേശ മാച്ച് പ്രതീക്ഷിച്ചവർക്ക് കനത്ത തിരിച്ചടി നൽകി മത്‌സരം പൂർണ്ണമായി ഇന്ത്യൻ ടീം ആധിപത്യം നേടുന്നതാണ് കാണാൻ കഴിഞ്ഞത്ഒന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം ഒന്നാം ദിനത്തിൽ വെറും 150 റൺസിൽ ഒന്നാം ഇന്നിങ്സിൽ ആൾ ഔട്ട്‌ ആയപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് സ്വപ്ന തുല്യ തുടക്കം. ആദ്യമായി ടെസ്റ്റ്‌ ക്രിക്കറ്റിൽ ഓപ്പണിങ് ജോഡിയായി എത്തിയ ജൈസ്സ്വാൾ : രോഹിത് ശർമ്മ […]

17 വർഷത്തിന് ശേഷം വെസ്റ്റ് ഇൻഡീസിൽ ചരിത്രം പിറവിയെടുത്തു

വെസ്റ്റ് ഇന്ത്യസ് ടെസ്റ്റ്‌ പരമ്പരക്ക് ഗംഭീര തുടക്കം രണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ വെറും 150 റൺസിനു വെസ്റ്റ് ഇൻഡീസ് ടീം ആൾ ഔട്ട്‌ ആയപ്പോൾ മറുപടി ബാറ്റിംഗ് രണ്ടാം ദിനം ആരംഭിച്ച ടീം ഇന്ത്യക്ക് ഗംഭീര തുടക്കം. ഒന്നാം ദിനം വിക്കെറ്റ് നഷ്ട്ടം കൂടാതെ 80 റൺസ് എന്നുള്ള നിലയിലാണ് ഇന്ത്യൻ ടീം കളി അവസാനിപ്പിച്ചത്.രണ്ടാം ദിനവും ടീം ഇന്ത്യക്ക് മുൻപിൽ വെല്ലുവിളി ഉയർത്താൻ വിൻഡിസ് ബൗളർമാർക്ക് കഴിഞ്ഞില്ല. രണ്ടാംദിനം […]

മലയാളി താരം മിന്നുമണി മിന്നിയെങ്കിലും അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ടീം ദയനീയമായി തോൽവി വഴങ്ങി. ടി:20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന ടി :20 ക്രിക്കറ്റ്‌ മത്സരത്തിൽ ബംഗ്ലാദേശ് നാല് വിക്കറ്റിന് വിജയിച്ചു. 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന ഇന്ത്യയുടെ ലക്ഷ്യം ബംഗ്ലാദേശ് ടീം അനായാസം മറികടന്നു. ഇതോടെ ടി :20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്നത്തെ മാച്ചിലും തിളങ്ങിയത് മലയാളിതാരമായ മിന്നുമണി തന്നെ.ടീം ഇന്ത്യക്കായി മിന്നുമണി തന്റെ വിക്കെറ്റ് വേട്ട തുടർന്നു. മനോഹരമായി പന്തെറിഞ്ഞ […]