Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

അവസാന മിനുട്ടിലെ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുമായി മെസ്സി ,ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്റർ മിയാമി ക്വാർട്ടറിൽ

പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി ഡള്ളാസിനെ കീഴടക്കി ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത് (5-3). ഇന്റർ മിയമിക്കായി സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം […]

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 തോൽവിയെക്കുറിച്ച് ഹാർദിക് പാണ്ഡ്യ: ‘ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം’

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇന്നലെ നടന്ന മാച്ചിൽ രണ്ട് വിക്കെറ്റ് ജയം വിൻഡിസ് ടീം നേടി. ഇതോടെ പരമ്പര 2-0ന് വെസ്റ്റ് ഇൻഡീസ് ടീം മുൻപിലേക്ക് എത്തി. അതേസമയം ഇന്നലെ മത്സര ശേഷം ഇന്ത്യൻ നായകൻ ഹാർഥിക്ക് പാന്ധ്യ ഇന്ത്യൻ ടീം തോൽവിക്കുള്ള കാരണം വിശദമാക്കി. പരാജയ കാരണം ഇന്നലെ മാച്ച് പ്രേസേന്റെഷൻ സമയം വ്യക്തമാക്കിയ ഹാർഥിക്ക് പാന്ധ്യ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ വിമർശിച്ചു. […]

തൊട്ടതെല്ലാം പിഴച്ചു , രണ്ടാം ടി 20 യിലും വെസ്റ്റ് ഇൻഡീസിന് മുന്നിൽ മുട്ട് മടക്കി ഇന്ത്യ

വിൻഡിസിനെതിരായ രണ്ടാം ട്വന്റി20യിൽ പരാജയം നേരിട്ട് ഇന്ത്യ. ആദ്യ മത്സരത്തിൽ 4 റൺസിന്റെ പരാജയം നേരിട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ സൂപ്പർതാരം നിക്കോളാസ് പൂരന്റെ ബാറ്റിംഗ് മികവലായിരുന്നു കരീബിയൻ പട വിജയം കണ്ടത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ഞെട്ടൽ തന്നെയാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിനായി യുവനിരയെ പരീക്ഷിക്കുന്ന ഇന്ത്യയ്ക്കേറ്റ തിരിച്ചടി തന്നെയാണ് ഈ ദയനീയ പരാജയം. ടോസ് നേടിയ ഇന്ത്യ നിർണായകമായ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. […]

വീണ്ടും മിന്നുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സെമി ഫൈനലിലേക്ക് മുന്നേറി അൽ നാസർ

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. മൊറോക്കൻ ക്ലബായ രാജ കാസബ്ലാങ്കക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ നാസർ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടിയ ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുത്തു. സുൽത്താൻ അൽ ഗന്നം , സെക്കോ ഫൊഫാന എന്നിവരാണ് അൽനാസറിന്റെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിന്റെ 19 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്ക നൽകിയ പാസ് […]

വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ, രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് ഒരിക്കൽ കൂടി നിരാശ.. വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിലും ബാറ്റ് കൊണ്ടും ഫ്ലോപ്പായി മലയാളി സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു വി സാംസൺ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു കേവലം 7 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ നിർണായകമായ സമയത്തായിരുന്നു സഞ്ജു സാംസൺ ക്രീസിൽ എത്തിയത് ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. ഇത് […]

ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ തന്റെ സ്ഥാനം നിലനിർത്തുമോ?

അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെ ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഏറ്റുമുട്ടും. ആദ്യ ടി20യിൽ വെറും നാല് റൺസിനാണ് ഇന്ത്യ തോറ്റത്.മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് ടി20യിൽ വെസ്റ്റ് ഇൻഡീസ് തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു എതിരാളിയായി മാറുന്നുവെന്ന വസ്തുതയാണ് ടീം ഇന്ത്യ മനസ്സിലാക്കേണ്ടത്. ആദ്യ ടി20യിൽ ടീമിന് ചില വലിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്.ഈ മത്സരത്തിൽ അത് ആവർത്തിക്കാതിരിക്കാൻ ഇന്ത്യ ശ്രമിക്കണം. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം കാണുമോ […]

രണ്ടാം ടി 20 ഇന്ന് , വമ്പൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് സഞ്ജുവും ഇന്ത്യയും|India vs West Indies

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഐ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ നാല് റൺസിന്റെ വിജയം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു.വിജയത്തിന് അടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴ് ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ ടീമിലുള്ളത്. അതേസമയം ഒന്നാം ടി :20യിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ വെസ്റ്റ് ഇൻഡീസ് ടീം മറ്റൊരു ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ടി :20 ബൗളർമാർ […]

ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ബാബർ അസമിന്റെ പാക്കിസ്ഥാന് കഴിവുണ്ടെന്ന് വഖാർ യൂനിസ്

ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ലോകകപ്പ് 2023 ൽ മത്സരിക്കുമ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികൾ തമ്മിലുള്ള മത്സരം. 2016ൽ ഐസിസി ടി20 ലോകകപ്പ് കളിച്ചതിന് ശേഷം പാക്കിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും പാകിസ്ഥാനും ഐസിസി ഇവന്റുകൾ, ഏഷ്യ കപ്പ് എന്നിവ പോലുള്ള മൾട്ടി-ടീം ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ചരിത്രത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ഭാരം വഹിക്കുന്നു. ലോകകപ്പിൽ ഇന്ത്യക്കെതിരെ […]

‘വേണ്ടത് 24 ഗോളുകൾ’ : ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച സ്‌കോറർ ആകാൻ ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സി തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്ക് മാറുന്നത് അദ്ദേഹത്തിന് കൂടുതൽ റെക്കോർഡുകൾ സ്ഥാപിക്കാനുള്ള അവസരം നല്കുമെന്നുറപ്പാണ്. പിഎസ്‌ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും നേടിയ ഒരു കാമ്പെയ്‌നിന് ശേഷമാണ് മെസ്സി ഇന്റർ മയാമിയിലേക്ക് എത്തുന്നത്.36 ആം വയസ്സിലും ഗോളുകൾ നേടുന്നതിൽ ഒരു കുറവും താരം വരുത്തുന്നില്ല.ഒരു ടീമിനെ മുഴുവൻ സഹായിക്കാൻ തനിക്ക് ഇപ്പോഴും കഴിവുണ്ടെന്ന് 2022 ലോകകപ്പിൽ അദ്ദേഹം കാണിച്ചു. അത്പോലെ മേജർ ലീഗ് സോക്കറിൽ […]

സഞ്ജു സാംസൺ Vs ഇഷാൻ കിഷൻ? : ഏകദിന ലോകകപ്പിന് ഇന്ത്യ ആരെ തിരഞ്ഞെടുക്കണം

ഏകദിന ലോകകപ്പ് 2023-ൽ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ പങ്കെടുക്കുന്ന ഓരോ ടീമും തയ്യാറെടുക്കാൻ തുടങ്ങി. ഇന്ത്യയും അവരുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു,അടുത്തിടെ വെസ്റ്റ് ഇൻഡീസിനെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-1 ന് പരാജയപ്പെടുത്തി. ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ ഹാട്രിക് അർദ്ധ സെഞ്ച്വറി നേടി പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. മറുവശത്ത്, സഞ്ജു സാംസൺ അവസരത്തിനൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു, പരമ്പരയിലെ തന്റെ പ്രകടനത്തിൽ ആരാധകരെ നിരാശരാക്കി.2023ലെ ഏകദിന ലോകകപ്പിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ […]