‘അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല’ : റൊണാൾഡൊക്കെതിരെയും മെസ്സക്കെതിരെയും കളിക്കുന്നതിനെക്കുറിച്ച് കാസെമിറോ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന് താൻ വിശ്വസിക്കുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ കഴിഞ്ഞ സീസണിലാണ് റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയത്. റയൽ മാഡ്രിഡിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനായ കാസെമിറോ കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ആറ് വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് കാരബാവോ കപ്പ് നേടികൊടുത്ത് അറുതി വരുത്തിയിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും […]