❝അഡ്രിയാനോക്ക് വേണ്ടി കരഞ്ഞ അർജന്റീനക്കാരൻ, അത്രത്തോളം ദൃഢമായിരുന്നു അവർ തമ്മിലുള്ള ബന്ധം❞ | Adriano
അർജന്റീന കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജാവിയർ സാനേട്ടി. ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ സമയവും ഇറ്റലിയിൽ ചിലവഴിച്ച സാനേട്ടി ഇന്റർ മിലാന് വേണ്ടി 19 സീസണുകളിൽ ജഴ്സിയണിഞ്ഞു അതും 19 വ്യത്യസ്ത പരിശീലകർക്കു കീഴിൽ .ഇത് ഇപ്പോഴും ഒരു റെക്കോർഡായി നിലനിൽക്കുന്നു.ഒരു കളിക്കാരനെന്ന നിലയിലും പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയിലും സാനെറ്റി ധാരാളം വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ട്രെബിൾ നേടിയ ചുരുക്കം ചില ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം. ക്ലബ്ബിനും രാജ്യത്തിനും വിജയങ്ങൾ നിറഞ്ഞ ഒരു കരിയർ ആയിരുന്നു […]