Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

കുടിയേറ്റ പരിഹാസത്തിനെതിരെ ഫ്രഞ്ചു മണ്ണിൽ സിദാൻ കൊണ്ട് വന്ന സാംസ്‌കാരിക വിപ്ലവം|Zinedine Zidane

കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് ,2021 നേഷൻസ് ലീഗ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്. അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം. 1998 ലെ വേൾഡ് കപ്പ് ജയത്തോടെയാണ് ഫുട്ബോൾ താരങ്ങളായ കുടിയേറ്റക്കാരെകുറിച്ച ഫ്രാൻസിൽ കൂടുതൽ ചർച്ചകൾ വന്നത്. […]

യൂറോകപ്പിനു യോഗ്യത നേടിയില്ല, പക്ഷെ ആ യൂറോകപ്പ് സ്വന്തമാക്കുകയും ചെയ്‌തു | Denmark | Euro Cup

യൂറോ കപ്പ് ചരിത്രത്തിലെ അപ്രതീക്ഷിത വിജയികളെ കുറിച്ച് സംസാരിക്കുമ്പോൾ 2004 ലെ ചാമ്പ്യന്മാരായ ഗ്രീസിനെയാണ് ഓർമ്മ വരുന്നത് . ഒരു യൂറോ കപ്പിൽ ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ഗ്രീസ് അത്ഭുതകരമായ രീതിയിലാണ് കിരീടം നേടിയത്. എന്നാൽ യൂറോ കപ്പിൽ അപ്രതീക്ഷിതമായ രീതിയിൽ കിരീടം നേടിയത് 1992 ൽ ചാമ്പ്യന്മാരായ ഡെന്മാർക്കായിരുന്നു. 1992 ലെ യൂറോ കപ്പിന് യോഗ്യത നേടുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റ് ജയിക്കാൻ അവർക്ക്കഴിഞ്ഞു. ആദ്യമായിട്ടായിരുക്കും യോഗ്യത നേടാൻ സാധിക്കാത്ത ഒരു രാജ്യം കിരീടം നേടുന്നത്. […]

❝അഡ്രിയാനോക്ക് വേണ്ടി കരഞ്ഞ അർജന്റീനക്കാരൻ, അത്രത്തോളം ദൃഢമായിരുന്നു അവർ തമ്മിലുള്ള ബന്ധം❞ | Adriano

അർജന്റീന കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജാവിയർ സാനേട്ടി. ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ സമയവും ഇറ്റലിയിൽ ചിലവഴിച്ച സാനേട്ടി ഇന്റർ മിലാന് വേണ്ടി 19 സീസണുകളിൽ ജഴ്സിയണിഞ്ഞു അതും 19 വ്യത്യസ്ത പരിശീലകർക്കു കീഴിൽ .ഇത് ഇപ്പോഴും ഒരു റെക്കോർഡായി നിലനിൽക്കുന്നു.ഒരു കളിക്കാരനെന്ന നിലയിലും പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയിലും സാനെറ്റി ധാരാളം വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ട്രെബിൾ നേടിയ ചുരുക്കം ചില ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം. ക്ലബ്ബിനും രാജ്യത്തിനും വിജയങ്ങൾ നിറഞ്ഞ ഒരു കരിയർ ആയിരുന്നു […]

ഫുട്‍ബോൾ ലോകത്ത് കിരീടങ്ങൾ വാരിക്കൂട്ടി കത്തി നിൽക്കുന്ന ആ സമയത്തു പൊടുന്നനെയുള്ള കരിയർ തകർച്ച |Adriano

ഇന്റർ മിലാനിലെ ടീമംഗങ്ങൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ബ്രസീലിയൻ റൊണാൾഡോയും തമ്മിൽ ഇടകലർന്ന താരം എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ അഡ്രിയാനോയെയാണ്.എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ ഹൃദയസ്പന്ദനമായ വാർത്ത അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. “അദ്ദേഹത്തിന് ബ്രസീലിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു: ‘അഡ്രി, ഡാഡി മരിച്ചു’, 2004 ലെ പ്രീ-സീസൺ പരിശീലനത്തിലെ ഇന്റർ ലെജന്റ് ജാവിയർ സാനെറ്റി പറഞ്ഞു.” ഞാൻ അദ്ദേഹത്തെ മുറിയിൽ കണ്ടു, ഫോൺ എറിഞ്ഞു, നിലവിളിക്കാൻ തുടങ്ങി. നിങ്ങൾക്ക് കഴിഞ്ഞില്ല ” ആ നിലവിളി […]