Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലെത്തില്ല’: പ്രവചനവുമായി ഗവാസ്ക്കർ | Sunil Gavaskar

2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീം ജൂലൈ 13ന് വെസ്റ്റിൻഡീസിനെതിരായ പര്യടനം ആരംഭിക്കുന്നതോടുകൂടി ഇന്ത്യയുടെ ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്ക് തുടക്കമാവും. ഇത്തവണ ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകരൊക്കെയും. ഇതിനു മുൻപ് ഇന്ത്യൻ മണ്ണിൽ 50 ഓവർ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ ജേതാക്കളായിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ ഇന്ത്യയ്ക്ക് ഇത്തവണ വെല്ലുവിളിയായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം കളിച്ച് പരിചയം വന്ന കളിക്കാരാണ് ഈ ടീമുകളുടെ ശക്തി. ലോകകപ്പിന്റെ ആവേശം […]

വിരാടും രോഹിതും അല്ല! 2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാർ ഇവരായിരിക്കും എന്ന് ക്രിസ് ഗെയ്ൽ

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന 50 ഓവർ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാൻ സാധിച്ചിട്ടില്ല.അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 209 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി. ടൂർണമെന്റിനിടെ 35 വയസ്സ് തികയുന്ന വിരാട് കോഹ്‌ലിയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നു വരികയും ചെയ്തു.2023 പതിപ്പിന് ശേഷം മറ്റൊരു ലോകകപ്പിൽ പങ്കെടുക്കാൻ കോഹ്‌ലിക്ക് കഴിവുണ്ടെന്ന് ക്രിസ് ഗെയ്ൽ വിശ്വസിക്കുന്നു. […]

മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United

ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ കരാറിലായിരിക്കും മേസൺ മൗണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുക. 2028 വരെയാണ് കരാർ. ബ്ലൂസിനായി ഇതുവരെ കളിച്ച 129 മത്സരങ്ങളിൽ നിന്ന് മൗണ്ട് 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി ആകെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് […]

അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero

“ചിക്വിറ്റോ” എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ് ടീമുകൾക്കുമായി ശ്രദ്ധേയമായ ഒരു കരിയർ നേടി. 2006 മുതൽ 2007 വരെ കളിച്ച അർജന്റീനയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നായ റേസിംഗ് ക്ലബ്ബിലാണ് റൊമേറോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബ്ബിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പെട്ടെന്ന് യൂറോപ്യൻ ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2007-ൽ ഡച്ച് ക്ലബ് […]

അർജന്റീന ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ ഒരു പ്രതിഭ : യുവാൻ റോമൻ റിക്വൽമി |Juan Roman Riquelme

നിരവധി മികച്ച താരങ്ങളെ സൃഷ്ടിച്ച അർജന്റീന ടീമിൽ, ഒരു ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുത്തുന്നു. അർജന്റീന, വില്ലറയൽ ടീമുകളെ ചുരുങ്ങിയ സമയത്തേക്കെങ്കിലും നയിക്കാൻ റിക്വൽമിക്ക് കഴിഞ്ഞു. 90 മിനിറ്റോളം പിച്ചിന് ചുറ്റും അശ്രാന്തമായി ഓടി, കായികക്ഷമതയ്ക്ക് ഊന്നൽ നൽകി എതിർ നീക്കങ്ങളെ തടയാനുള്ള എഞ്ചിനുകളായി മിഡ്ഫീൽഡർമാർ മാറുന്ന […]

1998 ലെ വേൾഡ് കപ്പിലെ ഫൈനലിലെ പരാജയവും 2002 ൽ കിരീടം നേടിയുള്ള തിരിച്ചുവരവും |Ronaldo |FIFA World Cup

ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ റൊണാൾഡോയെ തടയാൻ സാധിക്കുന്ന ഡിഫെൻഡർമാർ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. പക്ഷെ പരിക്ക് ഒരു വില്ലനായി കരിയറിൽ ഉടനീളം എത്തി നോക്കിയപ്പോൾ പലതും നേടനാവാതെയാണ് ഫുട്ബോൾ ജീവിതം അവസാനിച്ചത് എന്ന് തോന്നി പോകും. ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കിലും വെറും […]

ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസ് 35 ആം വയസ്സിൽ കളി മതിയാക്കുമ്പോൾ |Ramires| Brazil

ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം മുമ്പ് ബാഴ്‌സലോണയിലെ ചരിത്ര രാത്രിയിൽ നേടിയ ഗോൾ മാത്രം മതിയാവും റാമിറസ് ആരാണെന്നു മനസ്സിലാക്കാൻ. ആ ഗോളിനും , ആ ആഘോഷത്തിനും , ആ രാത്രിക്കും തത്സമയം സാക്ഷ്യം വഹിക്കാൻ കഴിയാത്ത ചെൽസി ആരാധകരുടെ വളർന്നുവരുന്ന ഒരു തലമുറക്ക് […]

ബ്രസീലിനെ പുറത്താക്കാൻ അർജന്റീനയുടെ ഒത്തുകളി ; ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പ് |FIFA World Cup |Argentina vs Brazil

1978 ൽ അർജന്റീനയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പായിരിക്കും ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും ഒത്തുകളി ആരോപണങ്ങളിലൂടെയും വിവാദങ്ങളിൽ ഇടംപിടിച്ച ലോകകപ്പാണ് 1978 ലേത്. ബ്രസീലിനെ ഫൈനലിൽ നിന്ന് പുറത്താക്കാൻ അർജന്റീന ഒത്തുകളി നടത്തിയെന്ന ഗുരുതരആരോപണവും ഉയർന്ന ടൂന്റ്മെന്റായിരുന്നു ഇത്. 1978 ജൂൺ ഒന്ന് മുതൽ 25 വരെയാണ് അർജന്റീനയിൽ വെച്ച് ലോകകപ്പിന്റെ പതിനൊന്നാം എഡിഷൻ നടന്നത്. 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഫൈനലിൽ നെതെർലാൻഡിനെ പരാജയപ്പെടുത്തി അർജന്റീന കിരീട […]

കരഞ്ഞ് കലങ്ങിയ കണ്ണുമായി റൊണാൾഡോ കളംവിട്ട ദിനം; ഫുട്ബാൾ ലോകം അമ്പരന്ന ന്യൂറംബർഗ് യു ദ്ധത്തിന്റെ കഥ | FIFA World Cup 2006

ബദ്ധവൈരികളുടെ പോരാട്ടങ്ങളും ഡെർബി മത്സരങ്ങളുമൊക്കെ ഫുട്ബാൾ ലോകത്തെ എന്നും ത്രില്ലടിപ്പിക്കുന്ന മത്സരങ്ങളാണ്. എന്നാൽ ഇത്തരത്തിലുള്ള പോരാട്ടങ്ങളിൽ പലതും കാര്യങ്ങൾ കൈവിട്ട് പോകാറുണ്ട്. കാൽപന്ത് കളി കയ്യാങ്കളിയായി മാറുന്ന ഇത്തരങ്ങൾ മത്സരങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രശസ്തമാണ് 2006 ലെ ലോകകപ്പിലെ പോർച്ചുഗൽ- നെതർലാൻഡ് മത്സരം. ലോകകപ്പിലെ റൗണ്ട് ഓഫ് 16 ലെ ഇവരുടെ പോരാട്ടത്തെ ഫുട്ബാൾ ലോകം വിശേഷിപ്പിക്കുന്നത് ന്യൂറംബർഗ് യുദ്ധം എന്നാണ്. ജർമ്മനിയിലെ ന്യൂറംബർഗിലെ ഫ്രാങ്കെൻസ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറിയത് എന്നതിനാൽ തന്നെയാണ് ഇതിന് ന്യൂറംബർഗ് […]

മൂക്കിന്റെ പാലം തകർന്നാലും ഗോൾ വഴങ്ങരുതെന്ന് നിർബന്ധമുള്ള ഡിഫൻഡർ | Nemanja Vidic

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സെർബിയൻ സെന്റർ ബാക്ക് നെമഞ്ജ വിഡിക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോഴാണ് നെമാഞ്ച വിഡിച് ലോക ഫുട്ബോളിൽ ശ്രദ്ധേയനായത്. എന്ത് വേദന വന്നാലും ആരും തന്നെ മറികടന്ന് പന്ത് കാണരുതെന്ന് ശഠിക്കുന്ന അപൂർവ ഡിഫൻഡർമാരിൽ ഒരാളാണ് നെമഞ്ജ വിഡിക്. പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് രണ്ട് തവണ നേടിയ നാല് കളിക്കാരിൽ ഒരാളാണ് നെമഞ്ജ വിഡിക്. സെർബിയൻ […]