ജസ്പ്രീത് ബുംറ തിരിച്ചു വരുന്നു, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കളിക്കും | Jasprit Bumrah
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, 2025 ലെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുമ്പോൾ പ്രതീക്ഷ നൽകുന്ന വലിയ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ജസ്പ്രീത് ബുംറ മുംബൈ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. തുടർച്ചയായ തോൽവികൾക്ക് ശേഷം, വരാനിരിക്കുന്ന മത്സരത്തിൽ ബുംറയുടെ സാന്നിധ്യം ടീമിന്റെ മനോവീര്യം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് മുംബൈ പ്രതീക്ഷിക്കുന്നു.ബുംറയുടെ ലഭ്യത മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകൻ മഹേല […]