രണ്ടാം ഏകദിനത്തിൽ പാകിസ്ഥാനെ 84 റൺസിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ് | Pakistan | New Zealand
പാകിസ്ഥാൻ ടീമിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാൻ ടീം ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്.ബാറ്റിംഗ് ആകട്ടെ, ബൗളിംഗ് ആകട്ടെ, ഫീൽഡിംഗ് ആകട്ടെ പാകിസ്ഥാൻ ടീം ദുർബലരായി കാണപ്പെട്ടു. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് 84 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ്, മിച്തെൽ ഹേയുടെ മികച്ച ഇന്നിംഗ്‌സിന്റെ ബലത്തിൽ നിശ്ചിത 50 ഓവറിൽ 292/8 റൺസ് നേടി.മറുപടിയായി പാകിസ്ഥാൻ 41.2 ഓവറിൽ […]