റായ്പൂരിൽ നടന്ന നാലാം ടി20യിൽ മൂന്ന് ഓസ്ട്രേലിയൻ വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.മത്സരത്തിൽ 20 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ് അക്സർ. 174 റൺസ് പ്രതിരോധിക്കുന്നതിനിടെ 16 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
മൂന്നാം ടി 20 യിൽ 19-ാം ഓവർ എറിഞ്ഞ അക്സർ 22 റൺസായിരുന്നു വഴങ്ങിയത്. ആ ഓവർ ഓസ്ട്രേലിയയുടെ വിജയത്തിലും ഇന്ത്യയുടെ തോൽവിയിലും നിർണായക പങ്കുവഹിച്ചു. ഇന്നലെ മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ കഴിഞ്ഞ മത്സരത്തിൽ അക്സറിന് 19 ഓവർ കൊടുത്തതിനെക്കുറിച്ച് സംസാരിച്ചു.
Axar Patel knocks the stumps again! ⚡️⚡️
— BCCI (@BCCI) December 1, 2023
This time it's Ben McDermott who has to depart. #TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/RNVWR84dIn
“എപ്പോഴും അക്സറിനെ സമ്മർദ്ദത്തിലാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ 19-ാം ഓവറിലേക്ക് അക്സർ ആവശ്യമായിരുന്നില്ല. അദ്ദേഹം നന്നായി പന്തെറിഞ്ഞു, ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാണ്”സൂര്യകുമാർ യാദവ് പറഞ്ഞു.
22 runs in the 19th over (3rd T20I) ➡️ 3/16 POTM (4th T20I)🏅
— Sportskeeda (@Sportskeeda) December 1, 2023
A revival for Axar Patel. 👏🏻#AxarPatel #India #Cricket #INDvAUS #Sportskeeda pic.twitter.com/yZsyvn9nAl
പവർപ്ലേയിൽ ബൗൾ ചെയ്യുകയും ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡ് നീക്കം ചെയ്യുകയും ചെയ്ത അക്സർ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു.”എനിക്ക് അക്ഷർ പട്ടേലിനെ സമ്മർദത്തിലാക്കാൻ ഇഷ്ടമാണ്. സമ്മർദ്ദത്തിലായിരിക്കുമ്പോൾ അവൻ നന്നായി പന്തെറിയുന്നു. ഇന്ന് രാത്രി അദ്ദേഹം ബൗൾ ചെയ്ത രീതി അവിശ്വസനീയമായിരുന്നു. സ്റ്റമ്പിൽ യോർക്കറുകൾ എറിയാനുള്ള പ്ലാൻ വളരെ വ്യക്തമായിരുന്നു” യാദവ് പറഞ്ഞു.
For his economical match-winning three-wicket haul, Axar Patel is adjudged the Player of the Match 👏👏
— BCCI (@BCCI) December 1, 2023
Scorecard ▶️ https://t.co/iGmZmBsSDt#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/jOJ2uuIByu
” മഞ്ഞു ഘടകത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം സ്റ്റമ്പ് to സ്റ്റമ്പ് ബൌളിംഗ് തന്നെയാണ്.ഈ ഫോർമാറ്റിൽ ബാറ്റ്സ്മാന്മാർ നമ്മളെ ഹിറ്റ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും ഉള്ളതിനാൽ ആക്രമണാത്മകമായി തുടരുകയും മാനസികമായി ശക്തരാകുകയും ചെയ്യുന്നത് പ്രധാനമാണ്. വിക്കറ്റ് വീഴ്ത്താനുള്ള മനോഭാവത്തോടെ മുന്നോട്ട് പോവണം . പരിക്കിന്റെ പിടിയിലായ സമയത്ത് ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്തുന്നതിലും ഉയർന്ന തലത്തിൽ വിജയകരമായി തുടരാൻ എന്റെ ബൗളിംഗിൽ പുതിയ വ്യതിയാനങ്ങൾ ചേർക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.” അക്സർ പറഞ്ഞു.