2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതീരെ വിമർശനവുമായി മുൻ കളിക്കാർ.ഒരു ക്യാപ്റ്റനെന്ന നിലയിൽ ബാബർ ഭീരുവായിരുന്നുവെന്ന് ഗൗതം ഗംഭീർ പറഞ്ഞു.ടീം അവരുടെ നേതാവിനെ പിന്തുടരുകയെണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും ബാബർ അസം മികച്ച പ്രകടനം നടത്തിയിട്ടില്ല എന്നും ഗംഭീർ പറഞ്ഞു.“മുഹമ്മദ് സിറാജിനെതിരായ ആ ഷോട്ടിന് ബാബറിന് പോകേണ്ട ആവശ്യമില്ല. ടീം തന്റെ ക്യാപ്റ്റനെ നിരീക്ഷിക്കുന്നുണ്ട് ” വഖാർ യൂനിസിന് പറഞ്ഞു.ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ പ്രകടനത്തിൽ താരം സംതൃപ്തനല്ല.അസമിനെതിരെ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും രംഗത്തെത്തി.“ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും ബാബർ മികച്ച പ്രകടനം കാഴ്ചവച്ചില്ല. നടന്നുകൊണ്ടിരിക്കുന്ന വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹം ബുദ്ധിമുട്ടുകയാണ്” പത്താൻ പറഞ്ഞു.
“ഒരു മികച്ച ബാറ്റിംഗ് വിക്കറ്റിലെ അവസരം പാഴാക്കുന്നത് വളരെ നിരാശയാണ് നൽകുന്നത്.ഇതിഹാസ പാക് പേസർ ഷൊയ്ബ് അക്തർ പറഞ്ഞു.മൊഹമ്മദ് റിസ്വാനും ബാബർ അസമും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയതിനാൽ പാകിസ്ഥാൻ മികച്ച സ്കോറിലേയ്ക്ക് ഒരുങ്ങുന്നതായി കാണപ്പെട്ടു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 എന്ന നിലയിൽ നിന്ന്, അവർ 191 റൺസിന് ഓൾഔട്ടായി.ബാറ്റിംഗിന് അനുകൂലമായ ഒരു വിക്കറ്റിൽ ഒരു മികച്ച ടോട്ടൽ രേഖപ്പെടുത്താനുള്ള അവസരം പാക്കിസ്ഥാൻ നഷ്ടപ്പെടുത്തി.
മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പാകിസ്ഥാൻ ബാറ്റർമാരെ കബളിപ്പിച്ചപ്പോൾ ഇന്ത്യ ചിരവൈരികളെ 42.5 ഓവറിൽ 191 റൺസിൽ ഒതുക്കി.1999ലെ 180 ഓൾഔട്ടിനുശേഷം ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.ടോസ് നേടിയ ശേഷം ആദ്യം ബൗൾ ചെയ്യാനുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം കുറച്ച് പുരികങ്ങൾ ഉയർത്തിയേക്കാം.പക്ഷേ ക്യാപ്റ്റൻ ബാബർ അസം (58 പന്തിൽ 50), മുഹമ്മദ് റിസ്വാൻ (69 പന്തിൽ 49) എന്നിവരുടെ 72 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടായിരുന്നിട്ടും ഇന്ത്യൻ ടീമിന് കാര്യങ്ങൾ എല്ലായ്പ്പോഴും നിയന്ത്രണത്തിലായിരുന്നു.
What a waste of opportunity on a great batting wicket. Disappointed. Very disappointed. pic.twitter.com/2EnC1z9zni
— Shoaib Akhtar (@shoaib100mph) October 14, 2023
192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 30.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ, ഇന്ത്യ പൊയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെഞ്ച്വറിക്ക് അരികില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ആണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തില്‍ ആറ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ രോഹിത് 86 റണ്‍സ് നേടി. ടീം സ്കോര്‍ 156ല്‍ എത്തി നില്‍ക്കെയാണ് രോഹിത് പുറത്തായത്.