2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്ക് ശേഷം പാകിസ്താനെതിരെ കടുത്ത വിമര്ശനമാണ് ഉയർന്നു വരുന്നത്. ബാബർ അസം പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താൻ തന്റെ ഊർജ്ജം ചെലവഴിക്കണമെന്ന് മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി അഭിപ്രായപ്പെട്ടു. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെയടക്കം തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു.
ഇതോടെ പാകിസ്താന്റെ ലോകകപ്പ് സെമി പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ എട്ടു വിക്കറ്റിന്റെ ജയമാണ് നേടിയത്.പാക്കിസ്ഥാന്റെ ഫീൽഡിംഗ്, ബൗളിംഗ് എന്നിവ അഫ്ഗാനിസ്ഥാനെതിരെ ശരാശരിയിലും താഴെയായിരുന്നു.ഒരു ഘട്ടത്തിലും അഫ്ഗാനിസ്ഥാൻ ബാറ്റർമാർക്ക് ഭീഷണി ഉയർത്താൻ പാക് ബൗളേഴ്‌സിന് സാധിച്ചില്ല.ബാബർ അസമിന്റെ ബൗളിംഗ് മാറ്റങ്ങളൊന്നും പ്രവർത്തിച്ചില്ല.
“ഒരു വർഷം മുമ്പ് ഞാൻ എന്റെ ചാനലിൽ പറഞ്ഞിരുന്നു, ബാബർ അസം വളരെ മികച്ച ബാറ്ററാണെന്ന്. വിരാട് കോഹ്‌ലിയെ പോലെ അയാളും ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. വിരാട് പടിയിറങ്ങി അവന്റെ പ്രകടനങ്ങൾ നോക്കൂ. അവന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടും, ഉറപ്പാണ്,” ബാസിത് അലി എആർവൈ ന്യൂസിനോട് പറഞ്ഞു.”എന്നാൽ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സോഷ്യൽ മീഡിയയിൽ ചില ആളുകൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു, എനിക്ക് ബാബർ അസമിനെ ഇഷ്ടമല്ല, ഞാൻ ഒരു രാജ്യദ്രോഹിയാണ് എന്നെല്ലാം പറഞ്ഞു ” അദ്ദേഹം കൂട്ടിച്ചേർത്തു.
Greatest Virat Kohli edit of All time ??pic.twitter.com/tSKgoGTPBe
— t (@WinterxBack) October 23, 2023
2021 ലെ ടി 20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ടി 20 ഐയിലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു, തൊട്ടുപിന്നാലെ വർഷാവസാനം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. കോഹ്‌ലി എല്ലാ ഫോർമാറ്റുകളിലും മോശം ഫോമിലൂടെ കടന്നുപോകുകയായിരുന്നു, കൂടാതെ 2022 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റൻസിയും അദ്ദേഹം രാജിവെച്ചു.മുൻ ക്യാപ്റ്റൻ ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 354 റൺസ് നേടി സ്കോറിംഗ് പട്ടികയിൽ ഒന്നാമതാണ്.
Virat Kohli all boundaries in World Cup 2023
— ABHISHEK (@VIRAT18KOHLI_) October 24, 2023
Part 1 #ViratKohli #CWC23 pic.twitter.com/Z5lbMYOT5i