2023 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് എല്ലാ ഫോർമാറ്റുകളിൽ നിന്നും പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരിക്കുകയാണ്. ബാബറിന് കീഴിൽ ലീഗ് ഘട്ടത്തിന് ശേഷം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ ഫിനിഷ് ചെയ്തത്,.
ഒരു ഘട്ടത്തിൽ തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ പാകിസ്ഥാൻ ദയനീയ പ്രകടനമാണ് വേൾഡ് കപ്പിൽ കാഴ്ചവെച്ചത്. അവസാന മത്സരങ്ങളിൽ വിജയം നേടി തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സെമിയിലെത്താൻ അത് പര്യാപ്തമായില്ല. പാകിസ്ഥാൻ പുറത്തായതിന് ശേഷം, ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള മുറവിളി ഉയർന്നിരുന്നു, സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ സ്റ്റാർ ബാറ്റർ തീരുമാനമെടുത്തു.2019 ലാണ് ബാബര്‍ അസം പാകിസ്ഥാന് നായകസ്ഥാനം ഏറ്റെടുത്തത്.
“ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഈ കോളിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു. മൂന്ന് ഫോർമാറ്റുകളിലും ഒരു കളിക്കാരനായി ഞാൻ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് തുടരും. ഞാൻ ഇവിടെയുണ്ട്. പുതിയ ക്യാപ്റ്റനെയും ടീമിനെയും എന്റെ അനുഭവസമ്പത്തും അർപ്പണബോധവും കൊണ്ട് പിന്തുണയ്ക്കുന്നു. ഈ സുപ്രധാന ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബാബർ പ്രസ്താവനയിൽ പറഞ്ഞു.
JUST IN: Babar Azam steps down role as Pakistan captain in all formats.
— ESPNcricinfo (@ESPNcricinfo) November 15, 2023
They went to No. 1 in ODIs during his stint 🇵🇰 pic.twitter.com/VZIcWaNNpD
”2019ല്‍ പാകിസ്ഥാന് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഞാന്‍ പല ഉയര്‍ച്ചകളും തിരിച്ചടികളും നേരിടേണ്ടിവന്നു. എന്നാല്‍ എപ്പോഴും പാകിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടേയും പരിശീലകരുടേയും മാനേജ്മെന്റിന്റെയും ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. ഈ യാത്രയില്‍ എനിക്കു പിന്തുണ നല്കിയ പാകിസ്ഥാന് ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു” ബാബർ പ്രസ്താവനയിൽ പറഞ്ഞു.
Rate Babar Azam's captaincy on 10 📋
— Sport360° (@Sport360) November 15, 2023
⚪️ ODIs Win %: 60.46
🔴 Tests Win %: 50
⚪️ T20I Win %: 59.15 pic.twitter.com/kNxn58cEju
2019 ഒക്ടോബറിൽ പാകിസ്ഥാന്റെ ടി20 ഐ ക്യാപ്റ്റനായി നിയമിതനായ ബാബർ അസം, 2020 മെയ് മാസത്തിൽ ഏകദിന ക്യാപ്റ്റൻസി ഏറ്റെടുക്കുകയും ചെയ്തു, ഒരു മാസത്തിനുശേഷം എല്ലാ ഫോർമാറ്റുകളിലും ഔദ്യോഗിക ക്യാപ്റ്റൻ എന്ന റോളിലേക്ക് ബാബർ അസം ഉയർന്നു.
— Babar Azam (@babarazam258) November 15, 2023