പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഏകദിന ക്രിക്കറ്റിൽ തന്റെ ഉജ്ജ്വലമായ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്.മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേപ്പാളിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അസൂയ കപ്പിലെ ആദ്യ മത്സരത്തിൽ തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ച്വറി നേടി ടൂർണമെന്റിന് ഒരു സ്വപ്ന തുടക്കം കുറിക്കുകയും ചെയ്തു.
സെഞ്ചുറിയോടെ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയ ബാബർ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹർഷിം അംലയെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയെയും മറികടന്ന് ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതിചേർത്തു.ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത്തിൽ 19 സെഞ്ച്വറി തികയ്ക്കുന്ന (ഇന്നിംഗ്സ് ) താരമായി ബാബർ മാറിയിരിക്കുകയാണ് .
ഏറ്റവും വേഗത്തിൽ 19 ഏകദിന സെഞ്ചുറികൾ
ബാബർ അസം – 102 ഇന്നിംഗ്‌സ്
ഹാഷിം അംല – 104 ഇന്നിംഗ്‌സ്
വിരാട് കോഹ്‌ലി – 124 ഇന്നിംഗ്‌സ്
ഡേവിഡ് വാർണർ – 139
എബി ഡി വില്ലിയേഴ്‌സ് – 171
ഏറ്റവും വേഗത്തിൽ 13, 14, 15, 16, 17, 18 ഏകദിന സെഞ്ചുറികൾ തികച്ച താരമെന്ന നേട്ടവും ബാബർ സ്വന്തമാക്കിയിരുന്നു.109 പന്തിൽ സെഞ്ച്വറി തികച്ച ബാബറുടെ മികവിൽ നേപ്പാളിനെതിരെ കൂറ്റൻ സ്കോറാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്.15 വർഷത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ മൾട്ടി-നേഷൻ ടൂർണമെന്റ് മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു. 2008ലെ ഏഷ്യാ കപ്പാണ് പാകിസ്ഥാൻ അവസാനമായി ആതിഥേയത്വം വഹിച്ചത്. 2023 എഡിഷൻ നടക്കുന്നത് പാകിസ്ഥാനും ശ്രീലങ്കയും സഹ-ഹോസ്റ്റുകളുള്ള ഒരു ഹൈബ്രിഡ് മോഡലിലാണ്.
ആദ്യ 10 ഓവറിൽ ഓപ്പണർമാരായ ഫഖർ സമാനും ഇമാം ഉൾ ഹഖും പുറത്തായതിനാൽ പാക്കിസ്ഥാന്റെ തുടക്കം മോശമായിരുന്നു. 44 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാബർ മുഹമ്മദ് റിസ്വാനുമായി ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും അഞ്ചാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട് പൂർത്തിയാക്കി.മത്സരത്തിന്റെ 24-ാം ഓവറിൽ റിസ്വാൻ റണ്ണൗട്ടായി.എന്നാൽ ആറാമനായി ഇറങ്ങിയ ഇഫ്തിഖർ അഹമ്മദ് ബാബറിന്റെ ഒപ്പം ചേർന്ന് സ്കോർ ഉയർത്തി.109-ാം ബോളില്‍ 100 റണ്‍സ് തികച്ച ബാബര്‍ 20 പന്തുകള്‍ കൂടിയേ 150 പുറത്താക്കിയാക്കാന്‍ എടുത്തുള്ളൂ.
ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി അവസാന ഓവറിൽ മടങ്ങി. കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. ഇഫ്‌തീഖര്‍ വെറും 67 പന്തിലാണ് സെഞ്ചുറി നേടിയത്. മത്സരം അവസാനിക്കുമ്പോൾ പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 റണ്‍സെടുത്തു.