ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ 515 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ. 4 വിക്കറ്റ് നഷ്ടത്തിൽ 287 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ റിഷബ് പന്തും ഗില്ലും ഇന്ത്യക്കായി സെഞ്ച്വറി നേടി. 128 പന്തിൽ നിന്നും 13 ബൗണ്ടറിയും 4 സിക്‌സും അടക്കം 109 റൺസാണ് പന്ത് നേടിയത്. ഗിൽ 176 പന്തിൽ നിന്നും 119 റൺസ് നേടി പുറത്താവാതെ നിന്നു
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഗില്ലും പന്തും അനായാസം റൺസ് കണ്ടെത്തി.രണ്ട് വര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയശേഷമുള്ള റിഷഭ് പന്തിന്‍റെ ആദ്യ അര്‍ധസെഞ്ചുറിയും ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ മാറ്റി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഗിൽ മാറ്റുകയും ചെയ്തു.ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്.
WELCOME BACK TO TEST CRICKET, RISHABH PANT! 🙌🏻💯#RishabhPant #INDvBAN #IDFCFirstBankTestSeries #JioCinemaSports pic.twitter.com/C4gJuv29Y1
— JioCinema (@JioCinema) September 21, 2024
നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈൻ ഷാന്‍റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു. ഇന്ത്യയുടെ ലീഡ് 400 കടക്കുകയും ചെയ്‌തിരിക്കുകയാണ്. അതിവേഗം സ്കോർ ചെയ്ത പന്ത് സെഞ്ച്വറി പൂർത്തിയാക്കി. 124 പന്തിൽ നിന്നായിരുന്നു വിക്കറ്റ് കീപ്പർ മൂന്നക്കം പൂർത്തിയാക്കിയത്. സ്കോർ 234 ൽ നിൽക്കെ പന്തിനെ മെഹിദി ഹസൻ പുറത്താക്കി. 128 പന്തിൽ നിന്നും 13 ബൗണ്ടറിയും 4 സിക്‌സും അടക്കം 109 റൺസാണ് പന്ത് നേടിയത്. പിന്നാലെ ഗില്ലും സെഞ്ച്വറി പൂർത്തിയാക്കി. 161 പന്തിൽ നിന്നുമാണ് ഗിൽ മൂന്നക്കം കടന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരാണ് പുറത്തായത്. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്.നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. 227 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല രണ്ടാം ഇന്നിഗ്‌സിൽ ലഭിച്ചത്.
സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ 10 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. ഗില്ലും കോലിയും ചേർന്നു സ്കോർ 50 കടത്തിയെങ്കിലും 67 ൽ എത്തിയപ്പോൾ 17 റൺസ് നേടിയ കോലിയെയും ഇന്ത്യക്ക് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിന് 81 റൺസ് എന്ന നിലയിലായിരുന്നു.