2003ന് ശേഷം ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ഇല്ലാത്ത ബാലൺ ഡി ഓർ അവാർഡിനുള്ള നോമിനികളെ ബുധനാഴ്ച അനാവരണം ചെയ്തു.30 കളിക്കാരിൽ ഇംഗ്ലണ്ടിൻ്റെ വളർന്നുവരുന്ന താരമായ ജൂഡ് ബെല്ലിംഗ്ഹാമും നോമിനേറ്റ് ചെയ്യപ്പെട്ടു.പോർച്ചുഗലിൽ നിന്ന് അഞ്ച് തവണ ജേതാവായ റൊണാൾഡോ കഴിഞ്ഞ വർഷത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടില്ല.
എട്ട് ബാലൺ ഡി ഓർ വിജയങ്ങളുമായി റെക്കോഡ് സ്വന്തമാക്കുകയും 16 തവണ നാമനിർദ്ദേശം ചെയ്യുകയും ചെയ്ത മെസ്സി ഈ വർഷം കോപ്പ അമേരിക്കയിൽ അർജൻ്റീന വിജയിച്ചിട്ടും ഒഴിവാക്കപ്പെട്ടു.യൂറോ 2024 ലെ വിജയ ടീമായ സ്‌പെയിനിൽ ആറ് നോമിനേറ്റഡ് താരങ്ങളുണ്ട്.റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ഡാനി കാർവാജൽ നിക്കോ വില്യംസ്, അലജാൻഡ്രോ ഗ്രിമാൽഡോ, ഡാനി ഓൾമോ, റോഡ്രി, എന്നിവരോടൊപ്പം 17 കാരനായ ബാഴ്‌സലോണ വിങ്ങർ ലാമിൻ യമലും പട്ടികയിൽ ഉൾപ്പെടുന്നു.
Messi and Ronaldo have officially been left off the Ballon d'Or nominee list 🤯
— ESPN FC (@ESPNFC) September 4, 2024
The end is near 😞 pic.twitter.com/yk6jdEvduo
റയൽ മാഡ്രിഡിൽ നിന്നും ബാലൺ ഡി ഓർ പുരസ്‌കാരത്തിന് 7 താരങ്ങൾ മത്സരിക്കുന്നുണ്ട്.കൈലിയൻ എംബാപ്പെ, ബ്രസീലിൻ്റെ വിനീഷ്യസ് ജൂനിയർ എന്നിവരും മത്സരത്തിനുണ്ട്.യൂറോ 2024 ടൂർണമെൻ്റിൽ സ്‌പെയിനിനോട് റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌ത ഇംഗ്ലണ്ടിന് ആകെ ആറ് കളിക്കാരെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ബെല്ലിംഗ്ഹാമിനെ കൂടാതെ, മികച്ച സ്‌ട്രൈക്കർ ഹാരി കെയ്ൻ, വളർന്നുവരുന്ന താരങ്ങളായ ബുക്കയോ സാക്ക, കോൾ പാമർ, മധ്യനിരക്കാരായ ഡെക്ലാൻ റൈസ്, ഫിൽ ഫോഡൻ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.2024-ലെ ബാലൺ ഡി ഓർ അവാർഡ് ദാന ചടങ്ങ് ഒക്‌ടോബർ 28 ന് പാരീസിൽ നടക്കും.