ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ആക്രമണ ശൈലിയിലുള്ള ക്രിക്കറ്റ് കളിക്കുമെന്ന് നജ്മുൾ ഹൊസൈൻ ഷാന്റോ പറഞ്ഞു.ഇന്ത്യയ്ക്കെതിരെ പരമ്പര വിജയമാണ് ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് താരങ്ങൾ മികച്ച ക്രിക്കറ്റ് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാന്റോ പറഞ്ഞു.
“ഞങ്ങൾ തീർച്ചയായും ഈ പരമ്പര ജയിക്കാൻ നോക്കും. ആക്ഷൻ പായ്ക്ക്ഡ് ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.കഴിഞ്ഞ ടി20 ലോകകപ്പിൽ ഞങ്ങൾക്ക് സെമിഫൈനലിലേക്ക് പോകാനുള്ള നല്ല അവസരമുണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് അത് നഷ്ടമായി. എന്നിരുന്നാലും ഇതൊരു പുതിയ ടീമാണ്. ഈ പുതിയ ടീമിലെ എല്ലാവരും നല്ല ക്രിക്കറ്റ് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റ് പരമ്പരയിൽ ഞങ്ങൾ നന്നായി കളിച്ചില്ലെന്ന് ഞങ്ങൾക്കറിയാം” ഷാന്റോ പറഞ്ഞു.
“ടി20 വ്യത്യസ്തമായ കളിയാണ്. ഇവിടെ ദിവസം നന്നായി കളിക്കുന്നവർക്കേ വിജയിക്കാനാകൂ.ടി20 ക്രിക്കറ്റിൽ പരിചയസമ്പന്നരായ കളിക്കാരെന്നോ വമ്പൻ കളിക്കാരെന്നോ വ്യത്യാസമില്ല. മത്സര ദിവസം ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികവ് പുലർത്തുന്ന ടീം വിജയിക്കും” ബംഗ്ലാ നായകൻ കൂട്ടിച്ചേർത്തു.
“ഞങ്ങൾ ആ ടീമാണെന്ന് ഉറപ്പാക്കണം. ഇത് ഞങ്ങൾക്ക് പ്രധാനപ്പെട്ട ഒരു പരമ്പരയാണ്. അതിൽ നന്നായി കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ആദ്യ മത്സരം നടക്കുന്ന ഗ്വാളിയോർ പിച്ചിനെക്കുറിച്ച് കൂടുതൽ അറിവില്ല.ഇത് ഞങ്ങൾക്ക് ഒരു പ്രധാന പരമ്പരയാണ്. ടി20 ക്രിക്കറ്റ് ആ ദിവസം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാണ്, ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.