പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ.ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ നാളത്തെ മത്സരത്തിനിറങ്ങുന്നത്.തുടർച്ചയായി നാല് വിജയങ്ങൾ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ബംഗ്ലാദേശ് തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പരാജയം രുചിച്ചു.
ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം വരുമ്പോൾ ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്നത് 2007 ലെ വേൾഡ് കപ്പാണ്.ആ മത്സരത്തിൽ ബംഗ്ലാ സ്പിന്നർമായ അബ്ദുർ റസാഖ്, മുഹമ്മദ് റഫീഖ്, ഷാക്കിബ് അൽ ഹസൻ എന്നിവർ ചേർന്ന് ആറ് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത് തരിപ്പണമാക്കി വിജയം സ്വന്തമാക്കി.ആ മത്സരത്തിൽ ബംഗ്ലാദേശ് വിജയിക്കുക മാത്രമല്ല ഇന്ത്യ വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.2007 ലോകകപ്പ് അട്ടിമറി ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് നാളെ പൂനെയിലെ പിച്ചിൽ ഒരിക്കൽ കൂടി തങ്ങളുടെ സ്പിൻ മാജിക് പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ്.
മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയുക മാത്രമല്ല കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ബംഗ്ലാദേശ് സ്പിന്നർമാർക്കുണ്ട്.ഷാക്കിബ് അൽ ഹസൻ, മെഹദി ഹസൻ മിറാസ്, മഹ്മൂദുള്ള എന്നിവരടങ്ങുന്ന മികച്ച സ്പിൻ ഡിപ്പാർട്ട്മെന്റ് ബംഗ്ലാദേശിന് ഉണ്ട്. എന്നാൽ ലോകകപ്പിൽ സ്പിൻ ബൗളിംഗിനെതിരെ ക്രൂരമായാണ് ഇന്ത്യക്കാർ ഇതുവരെ കളിച്ചത്.സ്ലോ ബൗളിംഗിനെതിരെ ആധിപത്യം പുലർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ് .പൂനെയിലെ സ്ലോ പിച്ചിൽ ബംഗ്ലാ സ്പിൻ ഭീഷണിയെ മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പൂനെ പരമ്പരാഗതമായി പേസർമാർക്ക് ആനുകൂല്യം നൽകുന്ന പിച്ച് കൂടിയാണ്.അവസാനമായി 2021ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് പൂനെ ആതിഥേയത്വം വഹിച്ചപ്പോൾമൂന്ന് മത്സരങ്ങളിലും 300-ലധികം സ്കോർ കണ്ടു.
Ahmedabad ✅
— BCCI (@BCCI) October 15, 2023
Touchdown Pune 📍#CWC23 | #TeamIndia | #MeninBlue | #INDvBAN pic.twitter.com/ztXQzhO0y4
ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയം നേടിയ ഇന്ത്യക്ക് ആറ് പോയിന്റുണ്ട്. അവരുടെ NRR +1.821 ആണ്. ബംഗ്ലാദേശിന് ഇതുവരെ ഒരു ജയം മാത്രമേ നേടാനായുള്ളൂ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ്.ഇന്ത്യയും ബംഗ്ലാദേശും 40 തവണ മുഖാമുഖം വന്നപ്പോൾ ഇന്ത്യ തന്നെയാണ് കൂടുതൽ മത്സരങ്ങൾ വിജയിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ബംഗ്ലാദേശ് മൂന്ന് വിജയങ്ങൾ രേഖപ്പെടുത്തി, ഇന്ത്യ രണ്ട് വിജയങ്ങൾ മാത്രമാണ് നേടിയത്.2023ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ അവസാന ഏകദിന മത്സരത്തിലും ബംഗ്ലാദേശ് വിജയിച്ചു.