കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 233 ന് റൺസിന് പുറത്ത്. മോമിനുൾ ഹഖിന്റെ അപരാജിത സെഞ്ചുറിയാണ് ബംഗ്ലാദേശിന് ബേധപെട്ട സ്കോർ നേടിക്കൊടുത്തത്. മൂന്നാമനായി ഇറങ്ങിയ താരം 107 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യക്കായി ബുംറ മൂന്നും അശ്വിൻ സിറാജ് ആകാശ് ദീപ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി
മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഒടുവിൽ പുനരാരംഭിച്ചു. മുഷ്ഫിഖുർ റഹീമിനെയും ലിറ്റൺ ദാസിനെയും രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ദിവസം നന്നായി തുടങ്ങിയത്.107-3 സ്കോറിലാണ് ബംഗ്ലാദേശ് നാലാം ദിനം ക്രീസിലെത്തിയത്. മൊനിമുൾ ഹഖും മുഷ്ഫീഖുറും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നാലാം ദിനത്തിലെ ആറാം ഓവറില്‍ തന്നെ ബുമ്ര ബ്രേക്ക് ത്രൂ നല്‍കി. 11 റൺസ് നേടിയ റഹീമിനെ ബുംറ ക്‌ളീൻ ബൗൾഡ് ആക്കി.
WHAT. A. CATCH 👏👏
— BCCI (@BCCI) September 30, 2024
Captain @ImRo45 with a screamer of a catch as Litton Das is dismissed for 13.@mdsirajofficial picks up his first.
Live – https://t.co/JBVX2gyyPf… #INDvBAN@IDFCFIRSTBank pic.twitter.com/60saRWTDtG
സ്കോർ 148 ആയപ്പോൾ 13 റൺസ് നേടിയ ലിറ്റൻ ദാസിനെ സിറാജ് പുറത്താക്കി.മിഡ് ഓഫ് റീജിയണിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ കാച്ചിൽ ലിറ്റൻ ദാസ് പുറത്തായി.സിറാജിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ലിറ്റണ്‍ ദാസിനെ രോഹിത് മിഡ് ഓഫില്‍ ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. ഇന്നിംഗ്‌സിൻ്റെ 50-ാം ഓവറിൽ നാലാം പന്തിലായിരുന്നു ഈ ക്യാച്ച് .ഇത് ആരാധകരെയും വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള മറ്റ് കളിക്കാരെയും അമ്പരപ്പിച്ചു.സ്കോർ 170 ആയപ്പോൾ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റും നഷ്ടമായി. 9 റൺസ് നേടിയ ഷാക്കിബിനെ അശ്വിൻ പുറത്താക്കി.അശ്വിന്റെ പന്തിൽ സിക്സ് പറത്താനുള്ള ഷാക്കിബിന്‍റെ ശ്രമം മുുഹമ്മദ് സിറാജ് പിന്നിലേക്ക് ഓടി പിടിച്ചു.
മത്സരത്തിൽ മറുവശത്ത് നങ്കൂരമിട്ട മോനിമുൾ ഹെയ്ഗ് സെഞ്ചുറി നേടി ഇന്ത്യക്ക് വെല്ലുവിളി ഉയർത്തി.ഇതിലൂടെ കഴിഞ്ഞ 40 വർഷത്തിനിടെ കാൺപൂർ ഗ്രൗണ്ടിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിദേശ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും മുനിമുൽ ഹൈഗ് സ്വന്തമാക്കി. 20 വർഷം മുമ്പ് 2004ലാണ് കാൺപൂരിൽ ഇന്ത്യയ്‌ക്കെതിരെ ആൻഡ്രൂ ഹാൾ അവസാനമായി 163 റൺസ് നേടിയത്. സ്കോർ 224 ആയപ്പോൾ ബംഗ്ലാദേശിന് ഏഴാം വിക്കറ്റ് നഷ്ടമായി. 20 റൺസ് നേടിയ മിറാസിനെ ബുംറ പുറത്താക്കി. പിന്നാലെ 5 റൺസ് നേടിയ ഇസ്ലാമിനെ ബുമ്രയും 1 റൺസ് നേടിയ ഹസൻ മഹ്മൂദിനെ സിറാജ് പുറത്താക്കി.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്കിറിനെ റണ്‍സെടുക്കുന്നതിന് മുമ്പ് ആകാശ്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 24 പന്തുകൾ നേരിട്ടെങ്കിലും താരത്തിന് ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല.പിന്നാലെ സഹഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം മടങ്ങി. ആകാശിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഷദ്മാന്‍. 24 റൺസ് നേടിയ താരത്തെ ആകാശ് ദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി.29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോമിനുള്‍ – ഷാന്റോ കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കോർ ബോർഡ് 80 ൽ നിൽക്കെ 30 റൺസ് നേടിയ ഷാന്റോയെ അശ്വിൻ പുറത്താക്കി.