എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി : ബാഴ്സലോണയുടെ കരുത്തിന് മുന്നിൽ മുട്ട് മടക്കി റയൽ മാഡ്രിഡ്|Barcelona Vs Real Madrid

എൽ ക്ലാസ്സിക്കോ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ടെക്സസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലത്ത മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്.ഔസ്മാൻ ഡെംബെലെ, യുവതാരം ഫെർമിൻ ലോപ്പസ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.

പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ അടുത്തതായി ESPN റിപ്പോർട്ട് ചെയ്‌ത ഡെംബെലെ 15-ാം മിനിറ്റിൽ പെഡ്രിയുടെ പാസിൽ നിന്നും ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടന്ന് നെയ്ദ്യ ഗോളിൽ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.അഞ്ച് മിനിറ്റിനുശേഷം റൊണാൾഡ് അരൗജോയുടെ ഹാൻഡ്‌ബോളിന് ശേഷം മാഡ്രിഡിന് പെനാൽറ്റി ലഭിച്ചു. പക്ഷെ വിനിഷ്സിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും തുടർച്ചയായ മാറ്റങ്ങൾ വരുത്തി.ഒരു മണിക്കൂറിന് ശേഷം വെറ്ററൻമാരായ ടോണി ക്രൂസിനേയും ലൂക്കാ മോഡ്രിച്ചിനേയും ആൻസലോട്ടി അവതരിപ്പിച്ചു.ഔറേലിയൻ ചൗമേനിയുടെ ലോംഗ് റേഞ്ച് ഷോട്ട് ബാറിൽ തട്ടി മടങ്ങുകയും ചെയ്തു.പകരക്കാരനായി ലോപ്പസ് 85-ാം മിനിറ്റിൽ ബാഴ്സയുടെ രണ്ടാമത്തെ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഫെറൻ ടോറസ് മൂന്നാമത്തെ ഗോളും നേടി ബാഴ്സയുടെ വിജയമുറപ്പിച്ചു.ഇത് മൂന്നാം തവണയാണ് മാഡ്രിഡും ബാഴ്‌സലോണയും യുഎസിൽ ഒരു എക്‌സിബിഷൻ ക്ലാസിക്കോ കളിക്കുന്നത്, മൂന്നിലും കറ്റാലൻ ടീം വിജയിച്ചു.

മത്സരത്തിൽ നിർഭാഗ്യം കൊണ്ടാണ് ബാഴ്സ പരാജയപ്പെട്ടത്. അഞ്ചു തവണയാണ് റയൽ മാഡ്രിഡ് താരങ്ങളുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത്.ചൊവ്വാഴ്ച ലാസ് വെഗാസിൽ എസി മിലാനുമായി ബാഴ്‌സലോണയും ബുധനാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിൽ മാഡ്രിഡ് യുവന്റസുമായി ഏറ്റുമുട്ടുന്നതോടെ രണ്ട് സ്പാനിഷ് ഭീമൻമാർ ഈ ആഴ്‌ച അവരുടെ യുഎസ് പര്യടനങ്ങൾ അവസാനിപ്പിക്കും.