ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച . 34 റൺസ് റൺസ് എടുക്കുന്നതിനിടയിൽ മൂന്നു മുൻനിര വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി., രോഹിത് ശർമ്മ ,ഗിൽ , കോഹ്ലി എന്നിവരാണ് പുറത്തായത്. ഹസൻ മഹ്മൂദാണ് മൂന്നു വിക്കറ്റും സ്വന്തമാക്കിയത്. തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില് മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി മടങ്ങി.ആറു പന്തിൽ നിന്നും ആറ് കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി.യശസ്വി ജയ്‌സ്വാള്‍ (20), റിഷഭ് പന്ത് (8) എന്നിവരാണ് ക്രീസില്‍.
ബാറ്റിങ്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപറ്റന്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ ഇടംപിടിച്ചപ്പോള്‍, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇട നേടിയ സ്പിന്നര്‍മാര്‍. ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിന് പരിശീലകകരിയറിലെ ആദ്യടെസ്റ്റാണിത്. ആറുമാസത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തും ഇന്ന് കളിക്കാനിറങ്ങുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.