5 മത്സരങ്ങളുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ.ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ ഓൾറൗണ്ടർ അക്സർ പട്ടേൽ ടീമിലേക്ക് മടങ്ങിയെത്തി. ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കും.
ഏതാനും വർഷങ്ങൾക്കുമുമ്പ് എമർജിംഗ് കപ്പിൽ മുംബൈ ടീമിനെയും ആഭ്യന്തര തലത്തിൽ ഇന്ത്യ അണ്ടർ 23 ടീമിനെയും നയിച്ച പരിചയം സൂര്യ കുമാറിനുണ്ട്.ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ബാറ്റർ മുമ്പ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.VVS ലക്ഷ്മൺ ആയിരിക്കും പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകൻ.ഐസിസി ലോകകപ്പ് 2023 ഫൈനലിൽ ഓസീസിനെതിരായ ഹൃദയഭേദകമായ തോൽവിക്ക് ശേഷമാണ് ഇന്ത്യ പരമ്പരയിലെത്തുന്നത്.വ്യാഴാഴ്ച വിശാഖപട്ടണത്താണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്താണ് നടക്കുക.ഡിസംബര്‍ മൂന്നിന് ബെംഗളൂരുവില്‍ ആണ് അവസാന മത്സരം.
BCCI has announced India's squad for the 5-match T20I series against Australia scheduled to start from 23rd November, 2023.
— Wisden India (@WisdenIndia) November 20, 2023
Suryakumar Yadav will be leading the side in the absence of Hardik Pandya.#SuryakumarYadav #India #INDvsAUS #Cricket #T20Is pic.twitter.com/6YGgS1zCqO
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്ക് ലോകകപ്പ് പോരാട്ടത്തിന് ശേഷം വിശ്രമം അനുവദിച്ചു.ആദ്യ മൂന്ന് ടി20കളിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. റായ്പൂരിലും ബെംഗളൂരുവിലും നടക്കുന്ന അവസാന രണ്ട് ടി20 മത്സരങ്ങളിൽ ഉപനായകനായി സ്റ്റാർ ബാറ്റർ ടീമിനൊപ്പം ചേരും.കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 ഐ പരമ്പരയിൽ നിന്ന് സ്റ്റാർ ഇന്ത്യ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വിട്ടുനിൽക്കും.
• Asian Games ❎
— Ishan Joshi (@ishanjoshii) November 20, 2023
• Asia Cup ❎
• Australia ODI Series ❎
• WorldCup 2023 ❎
• Australia T20i Series ❎
Wait continues for Sanju Samson!#SanjuSamson #CricketTwitter pic.twitter.com/MsRHzzxqaP
ഒക്ടോബർ 19 ന് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലീഗ് ഘട്ട ലോകകപ്പ് മത്സരത്തിനിടെയാണ് പരിക്കേറ്റത്.ഉപ നായകൻ ഋതുരാജ് ഗെയ്ക്ഗ്വാദ് ആണ്. വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ജിതേഷ് ശർമ്മ ടീമിലേക്ക് എത്തുമ്പോൾ മലയാളി താരമായ സഞ്ജു വി സാംസൺ അവസരം ലഭിച്ചില്ല. എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിച്ചില്ല എന്നത് വ്യക്തമല്ല.പരമ്പര നവംബർ 23ന് വിശാഖപട്ടണത്ത് ആരംഭിച്ച് ഡിസംബർ 3ന് ബെംഗളൂരുവിൽ അവസാനിക്കും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ നവംബർ 26 ന് തിരുവനന്തപുരത്തും നവംബർ 28 ന് ഗുവാഹത്തിയിലും ഡിസംബർ 1 ന് നാഗ്പൂരിലും നടക്കും.
🚨 JUST IN 🚨
— Sportskeeda (@Sportskeeda) November 20, 2023
BCCI have announced India’s squad for the upcoming T20I series against Australia 🏏🇮🇳
Suryakumar Yadav to captain the side 🧢 #CricketTwitter pic.twitter.com/tJV43oEJRb
IND vs AUS T20I കൾക്കുള്ള ഇന്ത്യയുടെ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (wk), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ, രവി. ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ