2023 ലെ ഐസിസി ലോകകപ്പിന്റെ ഫൈനലിലെ തോൽവിക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഹോം ടി20 പരമ്പരയിൽ കളിക്കുകയാണ് ടീം ഇന്ത്യ. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ത്യൻ ടീം ഓസീസിനെതിരെ പരിശീലകൻ വിവിസ് ലക്ഷ്മണന് കീഴിൽ ആണ് കളിക്കുന്നത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ടീം ഇന്ത്യയുടെ പ്രധാന പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും ബിസിസിഐ അദേഹത്തിന്റെ കരാര്‍ പുതുക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ തല്‍സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ മനസുതുറന്നിട്ടില്ല. 2021ലെ ടി20 ലോകകപ്പിന് ശേഷം വി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെ കാലാവധി 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലോടെ അവസാനിച്ചു.
NEW: BCCI has offered Rahul Dravid an extension to continue as India's head coach – it is not yet confirmed whether he has accepted the offer
— ESPNcricinfo (@ESPNcricinfo) November 28, 2023
Full story: https://t.co/rYHB8fkwWa pic.twitter.com/RcTWuHrlMm
കരാർ നീട്ടൽ ദ്രാവിഡ് അംഗീകരിക്കുകയാണെങ്കിൽ, ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും ദ്രാവിഡിന്റെ ആദ്യ അസൈൻമെന്റ്, അതിൽ 3 T20Iകളും 3 ODIകളും 2 ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്നു.ജൂണിൽ വെസ്റ്റ് ഇൻഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പും വരുന്നുണ്ട്. ദ്രാവിഡിനൊപ്പം ചേർന്ന് നിൽക്കാൻ ബിസിസിഐ ആഗ്രഹിക്കുന്ന ഒരു നിർണായക കാരണം കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സ്ഥാപിച്ച ഘടനയുടെ തുടർച്ച ഉറപ്പാക്കുക എന്നതായിരുന്നു, പുതിയ ഹെഡ് കോച്ചിനെ നിയമിച്ചാൽ അത് തടസ്സപ്പെട്ടേക്കാം.
As per reports, BCCI has offered Rahul Dravid to continue as head coach till the T20 World Cup 2024.#IndianCricketTeam #RahulDravid #HeadCoach #T20WorldCup #2024 #CricTracker pic.twitter.com/aOBIH1n50H
— CricTracker (@Cricketracker) November 29, 2023
ദ്രാവിഡിന്റെ പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ പേസറും നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമായ ആശിഷ് നെഹ്റയെ ആയിരുന്നു ബോര്‍ഡ് കണ്ടിരുന്നത്.ഇന്ത്യയുടെ ട്വന്റി-20 ടീമിന്റെ മാത്രം പരിശീലക സ്ഥാനം നെഹ്റയ്ക്ക് നല്കി ഏകദിനത്തിലും ട്വന്റി-20യിലും മറ്റൊരു കോച്ചിനെയുമെന്ന രീതിയാണ് ബോര്‍ഡിന്റെ മനസില്‍ ഉണ്ടായിരുന്നത്. എന്നാൽ ആ സ്ഥാനം ഏറ്റെടുക്കാന്‍ നെഹ്റ വിസമ്മതിച്ചു.
🚨 REPORTS 🚨
— Sportskeeda (@Sportskeeda) November 29, 2023
BCCI are willing to retain Rahul Dravid as head coach until next year's T20 World Cup after Ashish Nehra declined the role for the shortest format. #RahulDravid #AshishNehra #Cricket #India #Sportskeeda pic.twitter.com/x3aE3eFvCR
ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം സംസാരിച്ച ദ്രാവിഡ് ലോകകപ്പ് കിട്ടാത്തതിൽ നിരാശാജനകമാണെങ്കിലും മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞിരുന്നു.ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഒന്നിലധികം തവണ ചോദിച്ചപ്പോൾ, ലോകകപ്പിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരുന്നതിനാൽ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു.