വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായി ഇന്ത്യൻ പ്രീമിയർ ലീഗ് മോഡലിൽ തുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ).മുൻ ക്രിക്കറ്റ് താരങ്ങളിൽ ചിലർ അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കാണുകയും മുൻ കളിക്കാർക്കായി ഒരു ലീഗ് ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ആലോചിച്ചു നോക്കാമെന്നു സമ്മതിച്ചു, അടുത്ത വർഷത്തോടെ ഒരു പുതിയ ആശയം കൊണ്ടുവരും.
വിരമിച്ച ക്രിക്കറ്റ് താരങ്ങൾ നിരവധി ലീഗുകൾ കളിക്കുന്നുണ്ട്.റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ്, ഗ്ലോബൽ ലെജൻ്റ്‌സ് ലീഗ് എന്നിവയാണ് പ്രശസ്തമായ ടൂർണമെൻ്റുകളിൽ ചിലത്. ഈ ലീഗുകൾ കളിയിലെ ഇതിഹാസങ്ങൾക്കുള്ളതാണ്.2025-ൽ ബിസിസിഐക്ക് ഇത് സമാരംഭിക്കാൻ കഴിഞ്ഞാൽ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, ഇർഫാൻ പത്താൻ, യുവരാജ് സിംഗ്, ഡേവിഡ് വാർണർ, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്‌സ് എന്നിവർ പങ്കെടുക്കാൻ സാധ്യതയുണ്ട്.
THE BCCI COULD ANNOUNCE A LEAGUE FOR LEGENDARY RETURED PLAYERS….!!! 🤯
— Mufaddal Vohra (@mufaddal_vohra) August 13, 2024
– A few retired players met Jay Shah and said to him that there should be a league for retired players, the BCCI will be thinking about this. (Abhishek Tripathi). pic.twitter.com/GfvKwJLl5c
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം സച്ചിനും യുവരാജും വ്യത്യസ്ത മത്സരങ്ങളിൽ ഫ്രാഞ്ചൈസികളെ നയിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, യൂസഫ് പത്താൻ, റോബിൻ ഉത്തപ്പ തുടങ്ങിയവരും ടി20 ലീഗുകൾക്ക് തങ്ങളുടെ സേവനം നൽകിയിട്ടുണ്ട്.ബിസിസിഐക്ക് ഇത് യാഥാർത്ഥ്യമാക്കാനായാൽ മിക്കവാറും എല്ലാ വമ്പൻ താരങ്ങളും ടൂർണമെൻ്റിലെത്തും.
വിരമിച്ച കളിക്കാരെ കേന്ദ്രീകരിച്ചുള്ള മറ്റ് ലീഗുകൾക്ക് ഇത് അപകടകരമാണെന്ന് തെളിഞ്ഞേക്കാം.ഇന്ത്യൻ പ്രീമിയർ ലീഗിന് സമാനമായ ഫോർമാറ്റ് ആയിരിക്കും ഈ ലെജൻഡ്സ് ലീഗ് സ്വീകരിക്കുക.