ഇഞ്ചുറി ടൈം ഗോളിൽ കേരളത്തെ കീഴടക്കി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി ബംഗാൾ | SANTOSH TROPHY

കേരളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി വെസ്റ്റ് ബംഗാൾ.ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമില്‍ റോബി ഹന്‍സ്ദയാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്.ബംഗാളിന്റെ മുപ്പത്തിമൂന്നാം സന്തോഷ്‌ ട്രോഫി കിരീടനേട്ടമാണിത്.

ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു.

30-ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതി പതുക്കെ പതുക്കെ തുടങ്ങിയെങ്കിലും അധികം വൈകാതെ തന്നെ കേരളം നിയന്ത്രണം ഏറ്റെടുത്തു. ഗോൾ നേടാനുള്ള നിര്വാഡ്ജ് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ കേരളത്തിന് സാധിച്ചില്ല.55–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ക്രോസിൽ കേരളത്തിനു സുവർണാവസരം ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 94–ാം മിനിറ്റിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നും റോബി ഹൻസ്ദയുടെ ഗോൾ പിറന്നു.സമനില ഗോൾ നേടാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ വിജയിച്ചില്ല.