ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് കമ്മിന്‍സും സംഘവും ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത നേടിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ 14 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബാദ് പ്ലേ ഓഫിലേക്ക് കടന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരം മഴ മുടക്കിയപ്പോൾ ഏറെ സന്തോഷിച്ചത് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും ആണ്.19 പോയിൻ്റും ഒരു കളിയു ബാക്കിയുള്ള കൊൽക്കത്ത ഇതിനകം തന്നെ പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.അവസാന ലീഗ് ഘട്ട മത്സരത്തിൽ KKR-നെ തോൽപ്പിച്ചാൽ രാജസ്ഥാൻ രണ്ടാം സ്ഥാനം ഉറപ്പിക്കും.സൺറൈസേഴ്സിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ യോഗ്യത നേടണമെങ്കിൽ, പഞ്ചാബ് കിംഗ്സിനെതിരായ ലീഗ് ഘട്ടത്തിൽ അവർക്ക് അവരുടെ അവസാന മത്സരം ജയിക്കണമെന്ന് മാത്രമല്ല, ഞായറാഴ്ചത്തെ ഗുവാഹത്തി മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്ത വിജയിക്കണം.
CSK രണ്ടാം സ്ഥാനത്തേക്ക് യോഗ്യത നേടുന്നതി RCB യ്ക്കെതിരായ അവരുടെ അവസാന ലീഗ് ഘട്ട ഗെയിം വിജയിക്കേണ്ടതുണ്ട് മാത്രമല്ല, ഗ്രൂപ്പ് ഘട്ടത്തിൽ SRH ഉം RR ഉം തങ്ങളുടെ അവസാന മത്സരങ്ങൾ തോൽക്കുകയും വേണം.പ്ലേ ഓഫിലെത്തുന്ന നാലാമന് ആരാണെന്ന് അറിയാന്‍ ശനിയാഴ്ച നടക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം വരെ കാത്തിരിക്കണം. ഈ സീസണിലെ ലീഗ് മത്സരങ്ങളിലെ നോക്കൗട്ട് മത്സരമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പോകുന്ന ചെന്നൈ- ബെംഗളൂരു മത്സരം. ഇരുടീമുകള്‍ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വിജയം നിര്‍ണായകമാണ്.
ചെന്നൈയെ തോല്‍പ്പിച്ചാല്‍ പോലും ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ വിരളമാണ്.14 പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. നെറ്റ്റണ്‍റേറ്റ് +0.528. ആര്‍സിബിക്ക് 12 പോയിന്റും. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേഓഫിലേക്ക് എത്തും. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി നാലാമതാണ് ചെന്നൈ. അത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ബെംഗളൂരു ആറാമതാണ്. ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 200ന് മുകളില്‍ സ്കോര്‍ ചെയ്താല്‍ ചെന്നൈയെ 18 റണ്‍സിനെങ്കിലും ആര്‍സിബിക്ക് തോല്‍പ്പിക്കണം.
ആര്‍സിബി രണ്ടാമതാണ് ബാറ്റ് ചെയ്യുന്നത് എങ്കില്‍, ചെന്നൈ 201 റണ്‍സ് വിജയ ലക്ഷ്യം വെച്ചാല്‍ 11 പന്തുകള്‍ ബാക്കി നില്ക്കെയെങ്കിലും ആര്‍സിബിക്ക് ജയം നേടണം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ നേരിയ ജയം പോലും ചെന്നൈയെ പ്ലേഓഫിലെത്തിക്കും. ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ധോണിയുടെ ചെന്നൈ ജഴ്സിയിലുള്ള അവസാന ഐപിഎല്‍ മത്സരമാകാനുള്ള സാധ്യതയും ഈ മത്സരത്തിനുണ്ട്.മത്സരത്തിൽ വിജയിച്ചാൽ ആർസിബിക്ക് നാലാം സ്ഥാനം മാത്രമേ നേടാൻ കഴിയൂ, സിഎസ്കെക്ക് പോയിൻ്റ് പട്ടികയിൽ രണ്ടാം നമ്പർ വരെ ഫിനിഷ് ചെയ്യാം.