2014-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് വിജയത്തിലെ 6 വിക്കറ്റ് നേട്ടം അടക്കം 21 മത്സരങ്ങളിൽ നിന്ന് നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെട്ട ഭുവനേശ്വർ കുമാറിന്റെ വാഗ്ദാനമായ ടെസ്റ്റ് കരിയറിനെ പരിക്കുകൾ വെട്ടിലാക്കി എന്ന് പറയേണ്ടി വരും. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഭുവനേശ്വർ 10 വിക്കറ്റ് നേടിയിരുന്നു. എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു.
ഇത് റെഡ്-ബോൾ ക്രിക്കറ്റിലും വൈറ്റ്-ബോൾ ക്രിക്കറ്റിലും അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ഭുവനേശ്വർ കുമാർ എന്ന പേര് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുകയാണ്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിനായി ഭുവനേശ്വർ കുമാർ തിരിച്ചെത്തിയിരിക്കുകയാണ്.ആറ് വർഷത്തിന് ശേഷം ഇന്ത്യൻ വെറ്ററൻ ബൗളർ ഫസ്റ്റ് ക്ലാസ് മത്സരത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
രഞ്ജി ട്രോഫിയിൽ ഭുവി ഇന്നലെ 5 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർ പ്രാദേശ് ടീം വെറും 60 റൺസിൽ എല്ലാവരും ആൾ ഔട്ട് ആയി. മറുപടി ബാറ്റിംഗിൽ ഭുവി ബൌളിംഗ് പ്രകടനമാണ് ടീമിന് കരുത്തായി മാറിയത്.ഇന്നലെ ഒന്നാം ദിനം കളി നിർത്തുമ്പോൾ 5 വിക്കെറ്റ് നഷ്ടത്തിൽ 95 റൺസ് എന്നുള്ള നിലയിലാണ് ബംഗാൾ ടീം.5 വിക്കറ്റുകളും ഇന്നലെ വീഴ്ത്തിയത് ഭുവി തന്നെയായിരുന്നു.2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനമായി ഒരു ടെസ്റ്റ് കളിച്ച 33 കാരനായ ഭുവനേശ്വർ, മൂന്ന് പന്തുകൾക്കിടയിൽ സൗരവ് പോൾ (13), സുദീപ് ഘരാമി (0) എന്നിവരെ പുറത്താക്കി.
Bhuvneshwar Kumar stages a remarkable comeback, delivering a splendid five-wicket haul in the Ranji Trophy match against Bengal!
— CricTracker (@Cricketracker) January 12, 2024
📸: BCCI/Jio Cinema pic.twitter.com/CcLRBAbQLi
അതേ സ്പെല്ലിൽ അനുസ്തുപ് മജുംദാർ (12), ക്യാപ്റ്റൻ മനോജ് തിവാരി (3), അഭിഷേക് പോറൽ (12) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം മടങ്ങി.ഇന്ന് കാലത്ത് രണ്ടു വിക്കറ്റുകൾ കൂടി ഭുവി സ്വന്തമാക്കി.ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ നീണ്ട ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തം തട്ടകത്തിൽ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഭുവിയുടെ ഈ പ്രകടനം. കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പിൽ കണങ്കാലിന് പരിക്കേറ്റ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്, എന്നാൽ അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ മത്സരത്തിൽ ഇന്ത്യയ്ക്ക് വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലുണ്ട്.
.@BhuviOfficial on fire 🔥
— BCCI Domestic (@BCCIdomestic) January 12, 2024
A five-wicket haul and he's taken all 5⃣ Bengal wickets to fall so far. What a splendid spell 👌👌@IDFCFIRSTBank | #RanjiTrophy | #UPvBEN
Follow the match ▶️ https://t.co/yRqgNJxmLY pic.twitter.com/Dqu0OgJMk0
മുകേഷ് കുമാറിലും പ്രശസ്ത് കൃഷ്ണയിലും ബാക്ക്-അപ്പ് ഓപ്ഷനുകൾ ഉണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയൻ ഓപ്പണറിൽ ടീം തോറ്റതിന് ശേഷം ഇന്ത്യൻ പേസ് ഡിപ്പാർട്ട്മെന്റിന് ആഴമില്ലായ്മയെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടായിരുന്നു, എന്നാൽ റെഡ്-ബോൾ ക്രിക്കറ്റിൽ ഭുവനേശ്വറിന് ഒരു തിരിച്ചുവരവ് നടത്താൻ ഇത് നല്ല അവസരമായിരിക്കും.വെറ്ററൻ പേസർ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്നാൽ ഭുവിയെ പരിഗണിക്കാൻ സെലക്ടർമാരെ നിര്ബന്ധിതരാവും എന്നുറപ്പാണ്.