ഒക്ടോബറിൽ വരാനിരിക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ. പരിശീലകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൻ്റെ സ്ക്വാഡിൽ ഏഴ് ഫോർവേഡുകളെ ഉൾപ്പെടുത്തി, മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെല്ലാം ടീമിൽ ഉൾപ്പെട്ടു.ഒക്ടോബർ 10 ന് ചിലിക്കെതിരെയും അഞ്ച് ദിവസത്തിന് ശേഷം പെറുവിനെതിരെയും ബ്രസീൽ കളിക്കും.
പരിക്കിൽ നിന്നും കരകയറുന്ന നെയ്മർ ബ്രസീൽ ടീമിൽ ഉൾപ്പെട്ടിട്ടില്ല.ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. 10 ടീമുകളുള്ള റൗണ്ട് റോബിൻ മത്സരത്തിൽ ചിലിയും പെറുവുമാണ് അവസാന രണ്ട് ടീമുകൾ.ഈ മാസമാദ്യം ഇക്വഡോറിനെതിരെ 1-0ന് വിജയിച്ച ബ്രസീൽ പരാഗ്വേയിൽ 1-0ന് പരാജയപ്പെട്ടിരുന്നു.ഈ വർഷത്തിൻ്റെ തുടക്കത്തിൽ ബ്രസീൽ പരിശീലകനായി ചുമതലയേറ്റ ഡോറിവൽ ജൂനിയർ, ജൂലൈയിൽ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയോട് തൻ്റെ ടീം പുറത്തായത് മുതൽ സമ്മർദ്ദത്തിലായിരുന്നു.
🚨Official:
— Brasil Football 🇧🇷 (@BrasilEdition) September 27, 2024
The Brazil squad for October. pic.twitter.com/Z9C0f2jukA
ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെൻ്റോ (അൽ നാസർ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി)
ഡിഫൻഡർമാർ: ഡാനിലോ (യുവൻ്റസ്), അബ്നർ (ലിയോൺ), വാൻഡേഴ്സൺ (മൊണാക്കോ), ഗിൽഹെർം അരാന (അത്ലറ്റിക്കോ മിനേറോ), ബ്രെമർ (യുവൻ്റസ്), എഡർ മിലിറ്റാവോ (റിയൽ മാഡ്രിഡ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്സനൽ), മാർക്വിനോസ് (പാരീസ് SG)
മിഡ്ഫീൽഡർമാർ: ആന്ദ്രേ (വോൾവ്സ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസിൽ), ഗെർസൺ (ഫ്ലമെംഗോ), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ് ഹാം)
ഫോർവേഡുകൾ: എൻഡ്രിക്ക് (റിയൽ മാഡ്രിഡ്), ലൂയിസ് ഹെൻറിക്ക് (ബോട്ടഫോഗോ), റോഡ്രിഗോ (റിയൽ മാഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്), ഇഗോർ ജീസസ് (ബോട്ടഫോഗോ), ഗബ്രിയേൽ മാർട്ടിനെല്ലി ( ആഴ്സണൽ, റാഫിൻഹ (ബാഴ്സലോണ