സാൻ്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ നടന്ന അടിയും തിരിച്ചടിയുമായി നടന്ന ആവേശകരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെ സമനിലയിൽ പിടിച്ചുകെട്ടി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകളാണ് നേടിയത്. ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ബ്രസീലിന് സമനില നേടിക്കൊടുത്തത്.
യുവ താരം എൻഡ്രിക്ക് ,റോഡ്രിഗോ എന്നിവരാണ് ബ്രീലിന്റെ നേടിയത്. റോഡ്രിയും (2 പെനാൽറ്റി ) , ഡാനി ഓൾമോയുമാണ് സ്പെയിനിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടകക്ക് മുതൽ സ്പെയിനിന്റെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.യുവതാരങ്ങളായ ലാമിൻ യമലും നിക്കോ വില്യംസും ബ്രസീലിയൻ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.16-കാരനായ യമലാണ് 12-ാം മിനിറ്റിൽ സ്പെയിനിന് വിവാദമായ പെനാൽറ്റി നേടിക്കൊടുത്തത്. വലതുവിംഗിലെ പന്തുമായി മുന്നേറിയ താരത്തെ ജോവോ ഗോമസ് ഫൗൾ ചെയ്തതിനാണ് റഫറി സ്പെയിനിനു അനുകൂലമായി പെനാൽറ്റി നൽകിയത്.റീപ്ലേയിൽ കുറഞ്ഞ കോൺടാക്റ്റ് ഉണ്ടെന്ന് കാണിച്ചു, പക്ഷേ റഫറി പെനാൽറ്റി സ്ഥലത്തേക്ക് ചൂണ്ടിക്കാണിച്ചു, തീരുമാനം പരിശോധിക്കാൻ പ്രവർത്തനത്തിൽ VAR ഇല്ലായിരുന്നു.
കിക്കെടുത്ത സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി പന്ത് വലയിലാക്കി ടീമിന് ലീഡ് നേടിക്കൊടുത്തു.36-ാം മിനിറ്റിൽ ഡാനി ഓൾമോ സ്പെയിനിന്റെ രണ്ടാം ഗോൾ നേടി. ബോക്സിനുള്ളിൽ വെച്ച് മൂന്നു ബ്രസീലിയൻ ഡിഫെൻഡമാരെ സമർത്ഥമായി കബളിപ്പിച്ച ഓൾമോ മികച്ചൊരു ഷോട്ടിലൂടെ വലകുലുക്കി. എന്നാൽ മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഗോൾകീപ്പർ ഉനൈ സൈമൺ വരുത്തിയ പിഴവ് മുതലെടുത്ത് റോഡ്രിഗോ ബ്രസീലിനായി ഒരു ഗോൾ മടക്കി. 50 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എൻഡ്രിക്ക് നേടിയ ഗോളിൽ സമനില പിടിച്ചു.
ENDRICK SCORED FROM HIS FIRST EVER SHOT AT THE BERNABEU!!!
— Noodle Vini (@vini_ball) March 26, 2024
WHAT A GOAL 🔥🔥🔥pic.twitter.com/wQ7jBZzOYp
മറ്റൊരു വിവാദ റഫറിയിംഗ് തീരുമാനത്തെത്തുടർന്ന് 86-ാം മിനിറ്റിൽ സ്പെയിൻ വീണ്ടും മുന്നിലെത്തി.ബോക്സിനുള്ളിൽ ഡാനി കാർവാജലിനെ ലൂക്കാസ് ബെറാൾഡോ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പോർച്ചുഗീസ് റഫറി അൻ്റോണിയോ നോബ്രെ പെനാൽറ്റി അനുവദിച്ചു, റോഡ്രി തൻ്റെ രണ്ട സ്പോട്ട് കിക്ക് ഗോളാക്കി മാറ്റി സ്പെയിനിനെ മുന്നിലെത്തിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ ഒഎസ് പെനാൽറ്റിയിലൂടെ ബ്രസീൽ സമനില പിടിച്ചു.ബോക്സിനുള്ളിൽ ഗലീനോ ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി ബ്രസീലിനു അനുകൂലമായി കാൾ ചെയ്തു. കിക്കെടുത്ത പാക്വെറ്റ പിഴവുകളില്ലാതെ ഗോളാക്കി മാറ്റി ബ്രസീലിനെ ഒപ്പമെത്തിച്ചു.