ബാഴ്സലോണയിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ. മാധ്യമപ്രവർത്തകൻ ഖാലിദ് വലീദ് പറയുന്നതനുസരിച്ച് പാരീസ് സെന്റ് ജെർമെയ്ൻ താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്.
നെയ്മർ 2017 ലാണ് ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരങ്ങൾ കളിച്ച നെയ്മർ 118 ഗോളുകളും 77 അസിസ്റ്റുകളും നൽകി.ക്ലബ്ബ് വിടുന്നതിന് മുമ്പ് നെയ്മർ ജൂനിയർ ബാഴ്‌സലോണയ്ക്ക് വേണ്ടി 186 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ അദ്ദേഹം 105 ഗോളുകളും 76 അസിസ്റ്റുകളും നേടി. കളിക്കളത്തിലെയും പുറത്തെയും പല കാരണങ്ങൾ കൊണ്ട് ഈ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ഒരുങ്ങുകയാണ്. എന്നാൽ പിഎസ്ജിയുടെ മാനേജരായി ലൂയിസ് എൻറിക്വെയുടെ ആസന്ന നിയമനം അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയേക്കാം.
Barcelona and PSG have an AGREEMENT for Barca to re-sign Neymar apart from the player's salary. Barcelona want PSG to pay the majority of his wages [@beINSPORTS] pic.twitter.com/blU4G7UvwW
— Transfer Centre (@CentreTransfer) July 2, 2023
2014-15 സീസണിൽ സ്പാനിഷ് മാനേജരുടെ കീഴിൽ ബാഴ്‌സയിൽ അദ്ദേഹം ട്രെബിൾ നേടി.222 മില്യൺ യൂറോ നൽകിയാണ് 2017 ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി ബാഴ്സയിൽ നിന്നും നെയ്മറെ സ്വന്തമാക്കിയത്.അദ്ദേഹം പോയിട്ട് ഒരു വർഷത്തിനുശേഷം ഒരു തിരിച്ചുവരവ് ക്ലബ് പരിഗണിച്ചിരുന്നു രണ്ട് തവണ മടങ്ങിവരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു, പക്ഷേ അവ യാഥാർത്ഥ്യമായില്ല. പക്ഷെ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ് കഴിഞ്ഞ സീസണിൽ മോശം പ്രകടനവും 2025 ജൂൺ 30 വരെ ഉയർന്ന ശമ്പളവും കരാറും ഉള്ള ബ്രസീലിയൻ താരത്തെ നിലനിർത്താൻ പിഎസ്ജി ആഗ്രഹിക്കുന്നില്ല. മെസ്സി പാരീസ് വിട്ടതിന് പിന്നാലെ നെയ്മറും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.
ബാഴ്‌സയിലേക്കുള്ള നെയ്മറിന്റെ തിരിച്ചുവരവ് വളരെ സങ്കീർണമാണ്. പാരീസ് ക്ലബ് പ്രതിഫലത്തിന്റെ ഭൂരിഭാഗവും നൽകിയാൽ നെയ്മർ ബാഴ്‌സലോണയിൽ കളിക്കുമെന്ന് ഖാലിദ് വലീദ് റിപ്പോർട്ട് ചെയ്യുന്നു. “ശമ്പളം ഒഴികെ എല്ലാം രണ്ട് ക്ലബ്ബുകൾക്കിടയിൽ യോജിച്ചതാണ്, അത് തർക്കത്തിന്റെ പ്രധാന പോയിന്റായി തുടരുന്നു”. നെയ്മർ പിഎസ്ജിയിൽ നിന്നും ഒരു വർഷം 56.4 മില്യൺ യൂറോ നേടുന്നുണ്ട്.എംബാപ്പെയ്ക്ക് ശേഷം ക്ലബ്ബിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനായി ഇത് അദ്ദേഹത്തെ മാറ്റുന്നു.
🚨🚨💣| BREAKING: FC Barcelona & Paris Saint-Germain have reached an agreement to sign Neymar, he will be a blaugrana if PSG pay the majority of his salary, reports @khaledwaleed99 — pending further confirmation. pic.twitter.com/XxyDh3eNAM
— Managing Barça (@ManagingBarca) July 2, 2023
ഫെബ്രുവരിയിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പ് പിഎസ്ജിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 20 ലീഗ് 1 മത്സരങ്ങളിൽ നിന്ന് നെയ്മർ 13 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.എംബാപ്പെയെ റയൽ മാഡ്രിഡിന്റെ കൈകളിൽ നിന്ന് അകറ്റി നിർത്താനുള്ള സാധ്യത വർധിപ്പിച്ചാൽ PSG നെയ്മറുടെ ട്രാൻസ്ഫാറിന് സമ്മതിക്കാനുള്ള സാധ്യതയുണ്ട്. നെയ്മർ തന്റെ മുൻഗണനകളിൽ പെട്ടതല്ലെന്നും ചില നിബന്ധനകൾ പാലിച്ചാൽ മാത്രമേ ആലോചിക്കാനാവൂ എന്നും സാവി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Neymar Skills fazendo o que sabe fazer de melhor
— O tricolor vai ganhar hoje? (@hmdrid76) June 25, 2023
Saudades dessa época de barcelona#Neymar #Barcelona #neymarskills #PSG #soccer #futebol pic.twitter.com/gir9ctV8nC
ബാർസ കടന്നുപോകുന്ന അതിലോലമായ സാമ്പത്തിക സാഹചര്യം കാരണം ഒരു വലിയ ട്രാൻസ്ഫർ താങ്ങാൻ അവർക്ക് കഴിയില്ല.അതിനാൽ ബ്രസീലിയൻ ലോണിൽ എത്തേണ്ടിവരും.നെയ്മർ തന്റെ ശമ്പളം വളരെയധികം കുറയ്ക്കേണ്ടി വരും. യൂറോപ്പിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാണ് ബ്രസീലിയൻ