ഒരു കാലത്ത് ബൗളർമാർ ഏറ്റവും ഭയപ്പെട്ട ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു വെസ്റ്റ് ഇന്ത്യൻ ഇതിഹാസം ബ്രയാൻ ലാറ.ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബാറ്റ്സ്മാൻ നേടിയ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക റെക്കോർഡ് ഇപ്പോഴും ലാറയുടെ പേരിലാണ് നിലനിൽക്കുന്നത്.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം സെൻ്റ് ജോൺസിലെ ആൻ്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ടിൽ 2004-ൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റൺസ് നേടി — സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികൾ പോലെ തന്നെ തകർക്കാനാകാത്ത റെക്കോർഡാണിത്.1994-ൽ ഗാരി സോബേഴ്സിൻ്റെ 365-നെ മറികടന്ന് 375-ൽ എത്തിയപ്പോഴാണ് ലാറ ഈ റെക്കോർഡ് ആദ്യമായി തകർത്തത്, ഒരു ദശാബ്ദത്തിന് ശേഷം ഓസ്ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ അത് 380-ലേക്ക് ഉയർത്തി. എന്നാൽ ലാറ അത് തൻ്റെ പേരിൽ തിരുത്തിയെഴുതി. കുറച്ച് മാസങ്ങൾക്ക് ശേഷം 400 സ്കോർ ചെയ്തു.
ലാറ ഈ നേട്ടം കൈവരിച്ചിട്ട് 20 വർഷം കഴിയുമ്പോൾ ആധുനിക കാലത്തെ ബാറ്റർമാരിൽ ആർക്കെങ്കിലും ഈ മാർക്ക് ഭേദിക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ, രണ്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാരെയും ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് ബാറ്റ്സ്മാൻമാരെയും അദ്ദേഹം തെരഞ്ഞെടുത്തു. ‘ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രൗളിയും ഹാരി ബ്രൂക്കും. ഇന്ത്യന്‍ ടീമില്‍, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍. അവര്‍ ശരിയായ സാഹചര്യം കണ്ടെത്തിയാല്‍, റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കും’- ലാറ പറഞ്ഞു.ജയ്സ്വാള്‍ തന്റെ ഒമ്പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
മൊത്തത്തില്‍, ജയ്സ്വാള്‍ തന്റെ 1028 റണ്‍സില്‍ 3 സെഞ്ച്വറികളും 4 ഫിഫ്റ്റികളും നേടിയിട്ടുണ്ട്. 68.53 ആണ് ശരാശരി. പുറത്താകാതെ 214 റണ്‍സ് ആണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.ഗില്‍ ഇതുവരെ 25 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 35.52 ശരാശരിയില്‍ 4 സെഞ്ച്വറികളും 6 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1492 റണ്‍സ് നേടിയിട്ടുണ്ട്.നിലവിൽ സിംബാബ്വെയിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാണ് ഗിൽ, അദ്ദേഹത്തിൻ്റെ കീഴിലാണ് ജയ്സ്വാൾ കളിക്കുന്നത്.