4,483 പന്തുകൾക്കും മൂന്ന് വർഷത്തിനും ശേഷവും ബുംറക്കെതിരെ ടെസ്റ്റിൽ സിക്സ് അടിച്ച് 19 കാരനായ സാം കോൺസ്റ്റാസ് | Jasprit Bumrah | Sam Konstas 

ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയ്‌ക്കെതിരായ റാംപ് ഷോട്ടുകളുടെ അസാധാരണമായ ആക്രമണത്തിലൂടെ കൗമാര ഓപ്പണർ സാം കോൺസ്റ്റാസ് ബോക്‌സിംഗ് ഡേ ടെസ്റ്റിൽ തിളങ്ങി. ഓസ്‌ട്രേലിയയ്‌ക്കായി ഒരു ടെസ്റ്റ് മത്സരത്തിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കോൺസ്റ്റാസ്, ബുംറയ്‌ക്കെതിരെ റിവേഴ്‌സ് റാംപ് ഷോട്ടുകൾ ഉപയോഗിച്ച് രണ്ട് ബൗണ്ടറികളും ഒരു സിക്‌സും പറത്തി.

2021-ൽ സിഡ്‌നിയിൽ കാമറൂൺ ഗ്രീൻ ഒരു പന്ത് അടിച്ചതിന് ശേഷം 4,483 പന്തുകൾക്കും മൂന്ന് വർഷത്തിനും ശേഷം ബുംറ ഒരു സിക്‌സ് വഴങ്ങി. തൻ്റെ അരങ്ങേറ്റ ഇന്നിംഗ്‌സിൽ 23 പന്തിൽ റിവേഴ്‌സ് റാംപിലൂടെ കോൺസ്റ്റാസ് ഈ നേട്ടം കൈവരിച്ചു.പരമ്പരയിലുടനീളം ഓസ്‌ട്രേലിയയുടെ ടോപ്പ് ഓർഡറിൽ ആധിപത്യം പുലർത്തിയ ഇന്ത്യൻ പേസറെ കോൺസ്റ്റാസ് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാക്ക്-ടു-ബാക്ക് ബൗണ്ടറികൾക്കായി പറത്തി.വെറും 52 പന്തിൽ അർധസെഞ്ചുറി തികച്ച 19-കാരൻ ഏഴു പതിറ്റാണ്ടിനിപ്പുറം ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയൻ താരമായി.

65 പന്തിൽ നിന്നും 60 റൺസ് നേടിയ താരത്തെ ജഡേജയാണ് പുറത്താക്കിയത്.ഒന്നാം ദിവസം കളി ആരംഭിക്കുന്നതിന് മുമ്പ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ തൻ്റെ അരങ്ങേറ്റ തൊപ്പി കോൺസ്റ്റാസിന് സമ്മാനിച്ചു.19 വയസ്സും 85 ദിവസവും പ്രായമുള്ളപ്പോൾ റെഡ്-ബോൾ ഫോർമാറ്റിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാരനായി.ഓസ്‌ട്രേലിയക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇയാൻ ക്രെയ്ഗ്.

1953ൽ മെൽബണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹത്തിന് 17 വർഷവും 239 ദിവസവുമായിരുന്നു പ്രായം.പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാളും (18 വയസും 193 ദിവസവും) ടോം ഗാരറ്റ് മൂന്നാമതുമാണ് (18 വയസും 232 ദിവസവും).

Rate this post