ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കിയ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണിത്. 534 റൺസിന്റെ വമ്പന് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 58.4 ഓവറിൽ 238 റൺസിന് ഓള് ഔട്ടായി.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. ഈ മത്സരത്തിനിടെ രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിൻ്റെ ഓപ്പണർ യശശ്വി ജയ്സ്വാൾ 297 പന്തിൽ 15 ഫോറും 3 സിക്സും സഹിതം 161 റൺസ് നേടിയ അദ്ദേഹം ഈ കടുത്ത പിച്ചിൽ ഇന്ത്യൻ ടീമിനെ കൂറ്റൻ ലീഡിലേക്ക് നയിച്ചു. ആദ്യ ഇന്നിംഗ്സിൽ പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സിലെ വിസ്മയ പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
We say: Bumrah 💬
— BCCI (@BCCI) November 25, 2024
All of us say: 𝙈. 𝙊. 𝙊. 𝘿 ☺️ 🔥
This is a Jasprit Bumrah appreciation post! 🫡#TeamIndia | #AUSvIND | @Jaspritbumrah93 pic.twitter.com/oEiM1K7ls5
എന്നാൽ അദ്ദേഹത്തിന് പകരം ഇന്ത്യൻ ടീം ക്യാപ്റ്റൻ ബുംറയാണ് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത്.ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ടീം 150 റൺസിന് തകർന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ പന്ത് കൈയ്യിലെടുത്ത ജസ്പ്രീത് ബുംറ തുടക്കം മുതൽ സമ്മർദം ചെലുത്തുകയും മത്സരത്തിൽ എട്ടു വിക്കറ്റുകൾ നേടി ഇന്ത്യയുടെ വിജയത്തിൽ നിര്ണായകമാവുമായും ചെയ്തു.”ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സായിരുന്നു” വിജയത്തിന് ശേഷം യശസ്വി ജയ്സ്വാളിൻ്റെ ഇന്നിംഗ്സിനെ ബുംറ പ്രശംസിച്ചു.
161-ലേക്കുള്ള തൻ്റെ വഴിയിൽ ജയ്സ്വാൾ നിരവധി റെക്കോർഡുകൾ തകർത്തു, അതിലൊന്ന് തൻ്റെ ആദ്യ നാല് സെഞ്ചുറികൾ 150-ലധികം സ്കോറുകളാക്കി മാറ്റുന്ന രണ്ടാമത്തെ കളിക്കാരനായി.കെ എൽ രാഹുലുമായി 201 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു.