ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റവുമായി മുംബൈ ഇന്ത്യൻസ്. ഇടപാടുകളിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ (എംഐ) നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ഗ്രീൻ നീക്കം പൂർത്തിയാക്കി.
കഴിഞ്ഞ സീസണിലെ ലേലത്തിൽ നിന്ന് 17.5 കോടി രൂപയ്ക്കാണ് ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്.ആ സീസണിലെ ഏറ്റവും ചെലവേറിയ വാങ്ങലുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഐപിഎൽ 2023ൽ 452 റൺസും ആറ് വിക്കറ്റും കാമറൂൺ ഗ്രീൻ നേടിയിരുന്നു.
കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു നൽകിയാണ് ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചത്.അതേസമയം, ഹാർദ്ദിക് ടീം വിട്ടതായി അറിയിച്ച ഗുജറാത്ത് തങ്ങളുടെ പുതിയ ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചു. കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും അറിയിച്ചു.
Bengaluru’s Greenery 🤝 Green’s monstrous hits – time to make safety helmets at the Cubbon Park mandatory.
— Royal Challengers Bangalore (@RCBTweets) November 27, 2023
You’ll enjoy the love of the best fans in the world, Greeny! ❤️#PlayBold #ನಮ್ಮRCB #IPL2024 @CameronGreen_ pic.twitter.com/VXo8Df2VfC
താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി ഞായറാഴ്ചയായിരുന്നു. സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകള്‍ തമ്മില്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.ഡിസംബര്‍ 12 വരെ ഫ്രാഞ്ചൈസികള്‍ക്ക് പരസ്പരം താരങ്ങളെ വില്‍ക്കുകയും വാങ്ങുകയുമാകാം. പൂര്‍ണമായും പണംകൊടുത്താണ് ഹാര്‍ദിക്കിന്റെയും ഗ്രീനിന്റെയും കൈമാറ്റം.