ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമാണ് പാകിസ്ഥാൻ ഇന്നിറങ്ങുന്നത്.നെതർലൻഡ്സിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ടൂർണമെന്റ് തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യ, ഓസ്ട്രേലിയ, ഇപ്പോൾ അഫ്ഗാനിസ്ഥാൻ എന്നിവയ്ക്കെതിരെ മൂന്നു തോൽവികൾ നേരിട്ടു.
ഇനിയുള്ള എല്ലാ മത്സരങ്ങൾ ജയിച്ചാലും സെമി ഫൈനലിന് യോഗ്യത നേടാനാവും എന്ൻ കാര്യത്തിൽ ഉറപ്പില്ല.ബാബർ അസമും കൂട്ടരും അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. എല്ലാ ടീമുകളും 9 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കും, ഈ ലോകകപ്പ് 2023 ൽ പാകിസ്ഥാൻ പകുതി ഘട്ടം പിന്നിട്ടതേയുള്ളു. തൽഫലമായി ചെന്നൈയിൽ നടക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരായ മത്സരം ക്യാപ്റ്റൻ ബാബർ അസമിനും കൂട്ടർക്കും കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയും പാകിസ്ഥാൻ കളിക്കാനുണ്ട്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ പാകിസ്ഥാൻ 12 പോയിന്റിലെത്തും.ഈ സാഹചര്യത്തിൽ, അവർക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും പരസ്പരം കളിക്കാനൊരുങ്ങുന്നതിനാൽ അവരെക്കാൾ മെച്ചപ്പെട്ട നെറ്റ് റൺ റേറ്റ് ഉണ്ടെങ്കിൽ അവസാന നാലിൽ ഇടംപിടിക്കാൻ പാക്കിസ്ഥാന് അവസരമുണ്ട്.
Pakistan haven't lost to South Africa at the ODI (and T20) World Cup since 1999 👀 #CWC23 #PAKvSA pic.twitter.com/SSZICjY3BE
— ESPNcricinfo (@ESPNcricinfo) October 26, 2023
പാകിസ്ഥാൻ ഒരു മത്സരം കൂടി തോറ്റാൽ, ഇത് ബാബർ അസമിനും കൂട്ടർക്കും കാര്യങ്ങൾ കൂടുതൽ കഠിനമാക്കും.10 പോയിന്റ് നേടിയാൽ പാകിസ്താന് സെമിഫൈനലിലേക്ക് യോഗ്യത നേടാനാകും, പക്ഷേ അതിന് ഇന്ത്യ നാല് മത്സരങ്ങളും തോൽക്കേണ്ടിവരും, ദക്ഷിണാഫ്രിക്ക അവരുടെ അടുത്ത അഞ്ച് മത്സരങ്ങളിൽ നാലെണ്ണം തോൽക്കുകയും വേണം.ശേഷിക്കുന്ന നാല് മത്സരങ്ങളിൽ ഒരെണ്ണം തോറ്റാൽ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകും.
#PAKvAFG | #DattKePakistani | #CWC23 pic.twitter.com/HGgqorO0iM
— Pakistan Cricket (@TheRealPCB) October 23, 2023