1956 ലാണ് ലോക ഫുട്ബോളിലെ മികച്ച താരത്തിണ് കൊടുക്കുന്ന ബാലൺ ഡി ഓർ അവാർഡ് പ്രാബല്യത്തിൽ വരുന്നത്. ഇംഗ്ലീഷ് താരം സ്റ്റാൻലി മാത്യൂസിനാണ് ആദ്യമായി അവാർഡ് ലഭിച്ചത്. അവസാനമായി 2023 ൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും പുരസ്‌കാരം സ്വന്തമാക്കി.മെസ്സി 8 തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ അവാർഡ് അഞ്ച് നേടി.
1995 വരെ, യൂറോപ്യൻ ക്ലബ്ബുകളിൽ യൂറോപ്യൻ കളിക്കാർക്ക് മാത്രമായിരുന്നു ഈ അവാർഡ് ലഭിച്ചിരുന്നത് എന്നതിനാൽ ഈ അവാർഡ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് എന്നായിരുന്നു. 1995-ൽ യൂറോപ്യന്മാരല്ലാത്ത താരങ്ങൾ ഒരു യൂറോപ്യൻ ക്ലബിനായി കളിച്ചാൽ അവാർഡിന് അർഹത നേടുന്നതിന് യോഗ്യതാ നിയമങ്ങൾ മാറ്റി.പിന്നീട് 2007-ൽ ലോകത്തിലെ ഏത് കളിക്കാരനും അവാർഡ് നേടാം എന്ന നിലയിലെത്തി.
1995 നു ശേഷം ലോക ഫുട്ബോളിലെ പ്രബല ശക്തിയായ ബ്രസീലിന്റെ ആധിപത്യം ബാലൺ ഡി ഓർ അവാർഡുകളിൽ കാണാൻ സാധിച്ചു. 1997 ൽ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ ബാലൺ ഡി ഓർ സ്വന്തമാക്കി. 1999 ൽ റിവാൾഡോയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ വ്യക്തിഗത അവാർഡിൽ മുത്തമിട്ടു. 2002 ൽ ബ്രസീലിനു വേൾഡ് കപ്പ് നേടികൊടുത്തതോടെ റൊണാൾഡോ രണ്ടാമതും അവാർഡിന് അർഹനായി മാറി.അതിനു ശേഷം 2005 ൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ റൊണാൾഡീഞ്ഞോയും 2007 കക്കയും അവാർഡ് കരസ്ഥമാക്കി.
കക്കയ്ക്ക് ശേഷം ഒരു ബ്രസീലിയൻ താരം ബാലൺ ഡി ഓർ നേടിയിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. അതിനുശേഷം, 2015 ലും 2017 ലും രണ്ട് തവണ സ്റ്റാൻഡിംഗിൽ നെയ്മർ മൂന്നാം സ്ഥാനത്തെത്തിയതാണ് എന്നതാണ് വലിയ നേട്ടം. ലോക ഫുട്ബോളിൽ മെസ്സി -റൊണാൾഡോ സുവർണ കാലഘട്ടത്തിൽ നെയ്മർ ബാലൺ ഡി ഓർ നേടുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന് അത് എത്തിപ്പിടിക്കാൻ സാധിക്കില്ല. നിരവധി ബ്രസീലിയൻ പ്രതിഭകൾ ഉയർന്നു വരുന്നുണ്ടെങ്കിലും ബാലൺ ഡി ഓർ നേടാൻ കഴിവുള്ള ഒരു താരം ഉണ്ടായില്ല.
ബ്രസീലിയൻ യുവ രക്തം വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും ബ്രസീലിലേക്ക് ബാലൺ ഡി ഓർ എത്തും എന്ന് ഒരു വിഭാഗം ആരാധകർ കരുതുന്നു. കഴിഞ്ഞ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയലിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഈ 23 കാരനാണ്. വിനീഷ്യസ് റയൽ മാഡ്രിഡിനൊപ്പം 2023-2024 സീസൺ ആസ്വദിച്ചു, ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. 21 ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്ത അദ്ദേഹം, റയൽ മാഡ്രിഡിൻ്റെ ഡബിൾ ഗ്ലോറി സീസണിലെ നിർണായക വ്യക്തിയായിരുന്നു.
2024-2025 സീസണിൽ തൻ്റെ ഫോം തുടരുന്ന വിനീഷ്യസ് ലാ ലിഗയിൽ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്, കൂടാതെ ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളുകൾ ചേർത്തു.എൽ ക്ലാസിക്കോയിൽ നിന്നുള്ള തിരിച്ചടികൾ മറികടന്ന് വിനീഷ്യസ് തൻ്റെ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കുമോ എന്നത് കണ്ടറിയണം. അദ്ദേഹത്തിൻ്റെ അസാധാരണമായ വൈദഗ്ധ്യം, സ്ഥിരതയുള്ള ഫോം, ഭാവിയിലെ മഹത്വത്തിനുള്ള സാധ്യത എന്നിവ അദ്ദേഹത്തെ ഒരു പ്രധാന സ്ഥാനാർത്ഥിയാക്കുന്നു