ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു സ്റ്റംപിംഗ് നടത്തി വിക്കറ്റ് കീപ്പർ രാഹുൽ. ഓസ്ട്രേലിയൻ താരം ലബുഷൈനെ പുറത്താക്കാനാണ് ഒരു അപൂർവ്വ സ്റ്റംപിങ് രാഹുൽ നടത്തിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 33ആം ഓവറിലാണ് സംഭവം നടന്നത്. അശ്വിൻ എറിഞ്ഞ പന്ത് ലബുഷൈൻ റിവേഴ്സ് സ്വീപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബോൾ ലബുഷൈന്റെ പാഡിൽ കൊണ്ട ശേഷം നേരെ കെഎൽ രാഹുലിന്റെ കൈകളിലേക്ക് എത്തി. എന്നാൽ പന്ത് കൈപ്പടിയിലൊതുക്കാൻ രാഹുലിന് സാധിച്ചില്ല.
രാഹുലിന്റെ പാഡിൽ കൊണ്ട ശേഷം പന്ത് തെറിച്ച് സ്റ്റമ്പിൽ കൊണ്ടു. എന്നാൽ ഈ സമയത്ത് ലബുഷൈന്റെ കാല് ക്രീസിന് പുറത്തായിരുന്നു. അമ്പയർ അതിനാൽ തന്നെ ഇത് റിവ്യൂവിന് വിടുകയുണ്ടായി. പന്ത് സ്റ്റമ്പിൽ കൊള്ളുന്ന സമയത്ത് ലബുഷൈ ക്രീസിന് പുറത്തായതിനാൽ തന്നെ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. അങ്ങനെ ഭാഗ്യവശാൽ ഇന്ത്യയ്ക്ക് ലബുഷൈന്റെ വിക്കറ്റ് ലഭിച്ചു. വളരെ കാലങ്ങൾക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ രവിചന്ദ്രൻ അശ്വിന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്. ഇത്തരത്തിൽ 49 പന്തുകളിൽ 39 റൺസുമായി ലബുഷൈൻ കൂടാരം കയറുകയാണ് ഉണ്ടായത്.
അതിന് മുന്നേ അനായാസ റണ്ണൗട്ട് അവസരം പാഴാക്കി മർനസ് ലബുഷാഗ്നെക്ക് ഇന്ത്യൻ ക്യാപ്റ്റൻ കെഎൽ രാഹുൽ ലൈഫ്ലൈൻ നൽകിയിരുന്നു.രവീന്ദ്ര ജഡേജ എറിഞ്ഞ 23-ാം ഓവറിൽ ഇല്ലാത്ത റണ്ണിനായി ഓടി പിച്ചിന്റെ പാതിവഴിയിൽ നിന്ന താരത്തെ പുറത്താക്കാനുള്ള അവസരം രാഹുലിന് ലഭിച്ചത്.ഇന്ത്യൻ ഫീൽഡർ സൂര്യകുമാർ യാദവ് ബോൾ രാഹുലിന് കയ്യിലൊതുക്കാൻ സാധിച്ചില്ല അതിന്റെ ഫലമായി ലബുഷാനെയെ പുറത്താക്കാനുള്ള അവസരം നഷ്ടമായി.
How close was that? 😵💫
— JioCinema (@JioCinema) September 22, 2023
Enjoy #INDvAUS in 4K on #JioCinema in 11 languages & LIVE:
English on #Sports18
Hindi on #ColorsCineplexSuperhits
Tamil on #ColorsTamil
Kannada on #ColorsKannadaCinema
Bengali on #ColorsBanglaCinema#IDFCFirstBankODITrophy #TestedByTheBest pic.twitter.com/CoXRpx0HnO
മത്സരത്തിലുടനീളം വളരെ മോശം വിക്കറ്റ് കീപ്പിംഗ് പ്രകടനമാണ് കെഎൽ രാഹുൽ കാഴ്ച വച്ചിരിക്കുന്നത്. നിരവധി അവസരങ്ങളാണ് രാഹുൽ മൂലം ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ അതിന് പകരമായി ഈ ഭാഗ്യ സ്റ്റാമ്പിംഗ് ഇന്ത്യക്ക് ലഭിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 50 ഓവറുകളിൽ 276 റൺസ് ആണ് നേടിയത് . കൃത്യമായ സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചെങ്കിലും ഫീൽഡിങ്ങിൽ വന്ന പാകപ്പിഴകൾ ഇന്ത്യയെ മത്സരത്തിലുടനീളം ബാധിക്കുകയുണ്ടായി. ലോകകപ്പിന് തയ്യാറാവുന്ന ഇന്ത്യൻ ടീമിന് ഇത്തരം മോശം ഫീൽഡിങ് പ്രകടനങ്ങൾ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
kl की खराब विकेटकीपिंग pic.twitter.com/nKKqsGmy1f
— Cricket Khelo (@cricketkhelo11) September 22, 2023
MS Dhoni could have done this with his closed eyes 😑
— CricEnt Verse (@CricentVerse) September 22, 2023
Retweet if you feel the same!#MSDhoni𓃵 #KLRahul #ShreyasIyer #INDvsAUS #Jawan #Gadar2 #suspend #WorldCup2023 #CricketWorldCup2023 #hasanali #ViratKohli pic.twitter.com/O9WGft5NCn