ഓസ്ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തി സൂര്യകുമാർ യാദവ് ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ടി20 ഐ പരമ്പര സ്വന്തമാക്കി. യാദവിന്റെ യുവ ഇന്ത്യൻ ടീം ബെംഗളൂരുവിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ 6 റൺസിന് ഓസ്ട്രേലിയയെ കീഴടക്കി 5 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.
മത്സരത്തിന്റെ ആവേശ നിമിഷങ്ങളിൽ തളരാതെ നിന്ന യുവ ഇന്ത്യൻ ടീമിനെ ക്യാപ്റ്റൻ അഭിനന്ദിച്ചു. “അവസാനം ഇതൊരു നല്ല പരമ്പരയായിരുന്നു. അത് 4-1 ന് ജയിക്കാൻ യുവ താരങ്ങൾ നന്നായി ചെയ്തുവെന്ന് ഞാൻ കരുതുന്നു.തീർച്ചയായും, ഞങ്ങൾ നിർഭയരായിരിക്കാൻ ആഗ്രഹിക്കുന്നു.സ്വതന്ത്രമായി കളിക്കാൻ ഞാൻ അവരോട് പറഞ്ഞു.സ്വയം ആസ്വദിക്കാൻ ഞാൻ അവരോട് പറഞ്ഞു,
”സൂര്യകുമാർ യാദവ് മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.ബംഗളൂരുവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത് ,ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയും അക്സർ പട്ടേലിന്റെയും ജിതേഷ് ശർമ്മയുടെയും സംഭാവനകളാണ് ഇന്ത്യയെ 160/8 എന്ന നിലയിൽ എത്തിച്ചത്.അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ആറു റൺസിന്റെ വിജയം സ്വന്തമാക്കി.ബാറ്റിലും പന്തിലും നൽകിയ സംഭാവനകൾക്ക് അക്സർ പട്ടേലിനെ കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോൾ രവി ബിഷ്ണോയി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Special series win 🏆
— Surya Kumar Yadav (@surya_14kumar) December 3, 2023
Exciting couple of weeks. Honored to have led this fiery side, raring to go, and make an impact on field 🔥
Thank you to all of you for the loudest cheer, always 🇮🇳💙 pic.twitter.com/Sb6Se8TlWq
“ബാറ്റ് ചെയ്യാൻ ഇതൊരു തന്ത്രപരമായ വിക്കറ്റായിരുന്നു. ആദ്യ ഇന്നിംഗ്സ് സ്കോർ 200-220 എന്ന ഗെയിമുകൾ എളുപ്പത്തിൽ പിന്തുടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ പിച്ചിൽ സ്കോർ ഏതാണ്ട് അതിന് തുല്യമായിരുന്നു”യാദവ് പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ ഒരിക്കൽ കൂടി ടി20 ടീമിന്റെ ക്യാപ്റ്റനാകാൻ ഒരുങ്ങുകയാണ് സൂര്യകുമാർ.ഹാർദിക് പാണ്ഡ്യയുടെ അഭാവത്തെ തുടർന്നാണ് യാദവിനെ പര്യടനത്തിന്റെ ടി20 ലെ ഇന്ത്യൻ നായകനായി തിരഞ്ഞെടുത്തത്.