‘എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്’ : വിനീഷ്യസ് ജൂനിയർ | Vinicius Jr
നെവാഡയിൽ പരാഗ്വേയ്‌ക്കെതിരെ 4-1 ന് ജയിച്ചതിന് പിന്നാലെ കോപ്പ അമേരിക്കയിൽ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റഫറിയിംഗിൻ്റെ നിലവാരത്തിനെതിരെ വിമർശനം ഉന്നയിച്ചു. ബ്രസീൽ ടീമിനോട് റഫറിമാർ അന്യായമായാണ് പെരുമാറിയതെന്ന് റയൽ മാഡ്രിഡ് താരം പറഞ്ഞു. ” എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. CONMEBOL ബ്രസീലിനോട് പെരുമാറുന്ന രീതി വളരെ സങ്കീർണ്ണമാണ്” വിനീഷ്യസ് പറഞ്ഞു.പരാഗ്വേയെ 4-1ന് തോൽപ്പിച്ച് ബ്രസീൽ കോപ്പ അമേരിക്കയുടെ നോക്കൗട്ടിലേക്ക് യോഗ്യത ഉറപ്പിച്ചപ്പോൾ വിനീഷ്യസ് തൻ്റെ മികച്ച […]