നിരാശപ്പെടുത്തി സഞ്ജു സാംസൺ : വിന്‍ഡീസിനെതിരെയുള്ള ആദ്യ ടി 20 യിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് പരാജയം. മത്സരത്തിൽ 4 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ഞെട്ടിക്കുന്ന പരാജയം തന്നെയാണ് മത്സരത്തിൽ നേരിടേണ്ടി വന്നത്. വിൻഡിസിനായി മത്സരത്തിൽ നായകൻ ബ്രാന്തൻ കിങ്ങും നിക്കോളാസ് പൂരനുമാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഇന്ത്യയ്ക്കായി തിലക് വർമ്മ കിണഞ്ഞു ശ്രമിച്ചെങ്കിലും വെസ്റ്റിൻഡീസ് ബോളിങ്ങിന് മുൻപിൽ പത്തി മടക്കേണ്ടി വന്നു. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനായി ഓപ്പണർ കിങ്(28) […]