‘ടി 20 ക്ക് ഇന്ന് തുടക്കം’ : സഞ്ജു സാംസൺ കളിക്കുമോ ? മലയാളി താരത്തെ കാത്തിരിക്കുന്നത് സൂപ്പർ റെക്കോർഡ് |Sanju Samson

വിൻഡിസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ ഒരു പെരുമഴയാണ്. അത്യപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കാനാണ് സഞ്ജു വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ ഇറങ്ങുന്നത്. ട്വന്റി20 ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡാണ് സഞ്ജു നിലവിൽ ലക്ഷ്യം വയ്ക്കുന്നത്.

ഇപ്പോൾ 5979 റൺസാണ് സഞ്ജു ട്വന്റി20 ക്രിക്കറ്റിൽ പൂർണ്ണമായും നേടിയിരിക്കുന്നത്. 6000 റൺസ് തികയ്ക്കണമെങ്കിൽ സഞ്ജുവിനാവശ്യം കേവലം 21 റൺസ് കൂടി മാത്രമാണ്. വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലൂടെ ഈ അത്യപൂർവ്വം നേട്ടം സഞ്ജുവിന് സ്ഥാപിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.വെസ്റ്റിൻഡസിനെതിരായ ട്വന്റി20 പരമ്പരയിലൂടെ സഞ്ജു 6000 റൺസ് പൂർത്തീകരിക്കുകയാണെങ്കിൽ ആ നേട്ടം കൈവരിക്കുന്ന 61മത്തെ ക്രിക്കറ്ററായി സഞ്ജു മാറും.

അങ്ങനെയെങ്കിൽ ഈ നേട്ടം സ്വന്തമാക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമാകും സഞ്ജു സാംസൻ. രോഹിത് ശർമ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ശിക്കാർ ധവാൻ, റോബിൻ ഉത്തപ്പ, ദിനേശ് കാർത്തിക്, കെ എൽ രാഹുൽ, എം എസ് ധോണി, മനീഷ് പാണ്ഡെ, ഗൗതം ഗംഭീർ, സൂര്യകുമാർ യാദവ്, അമ്പട്ടി റായുഡു എന്നിവരാണ് മുൻപ് 6000 റൺസ് ട്വന്റി20 ക്രിക്കറ്റിൽ പൂർത്തിയാക്കിയ ഇന്ത്യൻ താരങ്ങൾ.

ഇവർക്ക് ശേഷമാണ് ഇപ്പോൾ സഞ്ജു ഈ എലൈറ്റ് ക്ലബ്ബിലേക്ക് കയറാൻ തയ്യാറായി നിൽക്കുന്നത്.എന്നാൽ ഈ ക്ലബ്ബിൽ സഞ്ജു മറ്റു താരങ്ങളിൽ നിന്ന് വലിയ വ്യത്യസ്തനാണ്. കാരണം ഈ ലിസ്റ്റിലുള്ള മറ്റു താരങ്ങളൊക്കെയും 25ലധികം ടീമുകൾക്കായി റൺസ് നേടിയാണ് തങ്ങളുടെ 6000 റൺസ് പൂർത്തീകരിച്ചത്. പക്ഷേ സഞ്ജു സാംസൻ കേവലം 4 ടീമുകൾക്ക് വേണ്ടി മാത്രമാണ് കളത്തിൽ ഇറങ്ങിയത്.

നാല് ടീമുകൾക്കായിയാണ് സഞ്ജു 5979 റൺസ് നേടിയത്. ഐപിഎല്ലിൽ ഡൽഹി ഡയർഡെവിൾസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലാണ് സഞ്ജു കളിച്ചത്. ഇതിനു പുറമേ ഇന്ത്യ, കേരള എന്നീ ടീമുകൾക്കൊപ്പവും സഞ്ജു ട്വന്റി20 ക്രിക്കറ്റിൽ റൺവേട്ട നടത്തിയിരുന്നു.

Rate this post