Browsing category

Indian Premier League

റിയാൻ പരാഗിനെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവുമായി താരതമ്യം ചെയ്ത് രാജസ്ഥാൻ റോയൽസ് ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് | IPL2024

റിയാൻ പരാഗ് ഇപ്പോൾ ആറ് വർഷമായി IPL-ൻ്റെ ഭാഗമാണ്, 2019-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഒരു സീസണിൽ കുറഞ്ഞത് ഏഴ് മത്സരങ്ങളെങ്കിലും കളിക്കുന്നു. 2020 മുതൽ 2022 വരെയുള്ള തുടർച്ചയായ മൂന്ന് സീസണുകളിൽ ഓരോ വർഷവും 10 മത്സരങ്ങളിൽ അദ്ദേഹം കളിച്ചു.ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ദ്ദേഹത്തിൻ്റെ ശരാശരി 18-ന് അടുത്തായിരുന്നു. ആദ്യ അഞ്ച് സീസണുകളിൽ അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 120-ൽ താഴെയായിരുന്നു.അദ്ദേഹത്തിനെതിരെ വലിയ വിമര്ശനം ഉയർന്നു വരികയും ചെയ്തു. അദ്ദേഹത്തെ ടീമിൽ നിന്നും പലപ്പോഴും ഒഴിവാക്കുകയും ചെയ്തു.ബാറ്റിൽ […]

ഐപിഎൽ പതിനേഴാം സീസണിൽ ക്യാപ്റ്റൻസി മികവ് കൊണ്ട് ഞെട്ടിക്കുന്ന സഞ്ജു സാംസൺ | Sanju Samson

ഐപിൽ പതിനേഴാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം .ഇന്നലെ നടന്ന മൂന്നാമത്തെ മാച്ചിൽ 6 വിക്കറ്റ് ജയം നേടിയ സഞ്ചുവും കൂട്ടരും സീസണിൽ കളിച്ച മൂന്നിൽ മൂന്നും ജയിച്ചു. പോയിന്റ് ടേബിളിൽ 6 പോയിന്റുമായി രാജസ്ഥാൻ റോയൽസ് ടീം ഒന്നാം സ്ഥാനത്താണ്. ഇന്നലെ റോയൽസ് ജയം നേടിയതിന് പിന്നാലെ കയ്യടികൾ നേടുന്നത് മറ്റാരും അല്ല നായകൻ സഞ്ചു വി സാംസൺ തന്നെ. സഞ്ചുവിന്റെ ക്യാപ്റ്റൻസി സ്കിൽ എതിരാളികളെ അടക്കം […]

‘ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും പക്ഷെ ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല’ : തോൽവിയെക്കുറിച്ച് ഹാർദിക് പാണ്ഡ്യ | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ ക്യാപ്റ്റൻ ഹർദിക് പാണ്ട്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.കഴിഞ്ഞ ദിവസം ഹോം സ്റ്റേഡിയത്തിൽ ആരാധകർ പാണ്ട്യയെ കൂവുകയും ചെയ്തിരുന്നു.ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് മുംബൈ. ഗുജറാത്ത് ടൈറ്റൻസിനെതിരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആറ് റൺസിന് പരാജയെപ്പെട്ടിരുന്നു. […]

‘പന്ത് കാണുക, പന്ത് അടിക്കുക’ : വിരാട് കോഹ്‌ലിയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് പിടിച്ചെടുത്ത് റിയാൻ പരാഗ് | Riyan Parag

വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈക്കെതിരെ പുറത്താകാതെ 54 റൺസ് നേടിയ രാജസ്ഥാൻ യുവതാരം റിയാൻ പരാഗ് ടീമിലെത്തിക്കാൻ പക്വമായ ഇന്നിംഗ്സ് കളിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗിൽ പരാഗ് തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി അടിച്ചു, റൺ സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി, വിരാട് കോഹ്‌ലിയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് തട്ടിയെടുത്തു. ടൂർണമെൻ്റിൻ്റെ 2024 സീസണിന് മുന്നോടിയായി തൻ്റെ ഗെയിമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പരാഗ് വിശദമായി സംസാരിച്ചു, താൻ കാര്യങ്ങൾ ലളിതമാക്കിയെന്നും പ്രതിഫലം കൊയ്യുകയാണെന്നും പറഞ്ഞു. ഐപിഎൽ 2023 സീസണിൽ, പരാഗ് 7 […]

ഹാർദിക് പാണ്ഡ്യയെ കൂവുന്നത് നിർത്താൻ വാങ്കഡെ കാണികളോട് ആവശ്യപ്പെട്ട് രോഹിത് ശർമ്മ | IPL2024

തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ 5 തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് ആറു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു.2024 സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ മൂന്ന് തുടർച്ചയായ തോൽവികൾ വഴങ്ങി. പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഗുജറാത്തിനെതിരെയും ഹൈദരാബാദിനെതിരെയും യഥാക്രമം 6 റൺസിനും 31 റൺസിനും തോറ്റിരുന്നു.അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഈ സീസണിന് മുന്നോടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനായി […]

മുംബൈ ഇന്ത്യൻസ് നായകസ്ഥാനം രോഹിത് ശർമ്മയ്ക്ക് തിരികെ നൽകണമെന്ന് മനോജ് തിവാരി | IPL2024

മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമയെ തിരികെ ഏൽപ്പിക്കുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഈ സീസണിന് മുന്നോടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമയ്ക്ക് പകരം ക്യാപ്റ്റനായി നിയമിച്ചിരുന്നു. 2024 സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ മൂന്ന് തുടർച്ചയായ തോൽവികൾ വഴങ്ങി. ഗുജറാത്തിനെ 2022 ൽ ഐപിഎൽ കിരീടത്തിലേക്കും 2023 ൽ ഫൈനലിലേക്ക് നയിച്ചതിന് ശേഷമാണ് പാണ്ട്യ മുംബൈയിലെത്തിയത്‌. എന്നാൽ മുംബൈയിലെത്തി ശേഷം […]

‘4-5 വിക്കറ്റുകൾ വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’ : ഐപിഎൽ 2024-ലെ രാജസ്ഥാൻ റോയൽസിൻ്റെ വിജയമന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ | IPL2024 | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ 14-ാം മത്സരത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് 6 വിക്കറ്റിന് സമഗ്രമായ വിജയം നേടി.മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ബാറ്റർമക്കെതിരെ ട്രെന്റ് ബോൾട്ട് ആഞ്ഞടിച്ചതോടെ ഈ തീരുമാനം ടീമിന് മികച്ച ഒന്നായി മാറി.ട്രെൻ്റ് ബോൾട്ട് തൻ്റെ ആദ്യ രണ്ട് […]

മുംബൈക്ക് മൂന്നാം പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ് , പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് | IPL 2024

ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപെടുത്തിയത്. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു ഇത്. ആദ്യം ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റൺസാണ് നേടിയത്, മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്‌ഷ്യം മറികടന്നു. രാജസ്ഥാന് വേണ്ടി 50 റൺസ് നേടി. മുംബൈക്കായി ആകാശ് മധ്വാൾ മൂന്നു വിക്കറ്റ് വീഴ്ത്തി 126 റൺസ് വിജയ […]

ഐപിഎല്ലിൽ ഡക്കുകളിൽ പുതിയ റെക്കോർഡിട്ട് രോഹിത് ശർമ്മ | Rohit Sharma | IPL 2024

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് എന്ന അനാവശ്യ റെക്കോർഡിന് ഒപ്പമെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താവുന്നത്. ഇന്ന് പൂജ്യത്തിനു പുറത്തായതിയോടെ ബംഗളുരു താരം ദിനേശ് കാർത്തിക്കിൻ്റെ പേരിലുള്ള റെക്കോഡിനു ഒപ്പമെത്തി.ഗ്ലെൻ മാക്‌സ്‌വെൽ, പിയൂഷ് ചൗള, മൻദീപ് സിംഗ്, സുനിൽ നരെയ്ൻ എന്നിവർ 15 തവണയും ഡക്കിൽ പുറത്തായിട്ടുണ്ട്.രോഹിത് […]

രോഹിത് ശർമ്മയടക്കം മൂന്ന് മുംബൈ ഇന്ത്യൻസ് താരങ്ങളെ ഗോൾഡൻ ഡക്കിന് പുറത്താക്കി ട്രെന്റ് ബോൾട്ട് | IPL 2024 | Trent Boult

വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തകർച്ച.രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മുൻ മുംബൈ ഇന്ത്യൻസ് നായകനെ ട്രെൻ്റ് ബോൾട്ട് ഗോൾഡൻ ഡക്കിന് പുറത്താക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൂജ്യം റൺസ് നേടിയ രോഹിത് ശർമ്മയെ ബോൾട്ട് ക്യാപ്റ്റൻ സഞ്ജു സാംസന്റെ കൈകളിലെത്തിച്ചു. ഐപിഎല്ലിൽ രോഹിത് ശർമ്മയെ ബോൾട്ട് പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെയും ബോൾട്ട് ഗോൾഡൻ ഡക്കിൽ പുറത്താക്കി.ഇന്ന് […]