Browsing category

Euro Cup

ഏഴാം സെക്കൻഡിൽ ഗോളുമായി വിർട്സ്, ഫ്രാൻസിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി ജർമ്മനി | Germany | France

ഫ്രാൻസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് 2024 ലെ യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമ്മനി. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ജർമ്മനി നേടിയത്.അവസാന നാല് കളികളിലെ ആദ്യ ജയമാണ് ജർമ്മനി നേടിയത്. ജൂണിൽ സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെൻ്റിന് മുന്നോടിയായുള്ള വർഷം മികച്ച തുടക്കത്തിനായി ജർമ്മനി കോച്ച് ജൂലിയൻ നാഗെൽസ്മാൻ ആഗ്രഹിച്ചിരുന്നു, അതാണ് അദ്ദേഹത്തിന് ലഭിച്ചത്.അന്താരാഷ്‌ട്ര വിരമിക്കലിന് ശേഷം മൂന്നു വർഷത്തിന് ശേഷം ടോണി ക്രൂസ് ടീമിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. മത്സരം […]

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ നെതർലൻഡ്‌സിനെ വീഴ്ത്തി ഫ്രാൻസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ നടന്ന മത്സരത്തിൽ ഗോൺകാലോ റാമോസിന്റെ ഓപ്പണിംഗ് ഗോളിന് പിന്നാലെ റൊണാൾഡോയുടെ ഇരട്ട ഗോളുകളും പിറന്നതോടെ ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു. എട്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നെയ്ദ്യ ഗോളിൽ റാമോസ് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.ഈ ഗോൾ വെറും ഒമ്പത് മത്സരങ്ങളിൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും 9 ഗോൾ വിജയവുമായി പോർച്ചുഗൽ |Portugal

പോർച്ചുഗലിന് ഒരു കോംപാറ്റിറ്റീവ്‌ ഗെയിമിലെ എക്കാലത്തെയും വലിയ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യമില്ല.യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്രിയാണോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ലക്സംബർഗിനെ 9-0 ന് പരാജയപ്പെടുത്തിയത്. മുൻ ഗെയിമുകളിൽ മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് 38 കാരനെ ഇന്നത്തെ മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.പോർച്ചുഗലിന്റെ മുൻ റെക്കോർഡ് 8-0 ആയിരുന്നു, അത് അവർ മൂന്ന് തവണ നേടി — രണ്ട് തവണ ലിച്ചെൻസ്റ്റീനെതിരെ (1994, 1999), ഒരു തവണ കുവൈറ്റിനെതിരെ (2003). പോർചുഗലിനായി ഗോങ്കലോ റാമോസ്, […]

യൂറോ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ വീഴ്ത്തി നെതർലൻഡ്‌സ് : ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ട്

യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം സ്വന്തമാക്കിയ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.19 മിനിറ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചുവമേനിയുടെ ലോങ്ങ് റേഞ്ച് ഗോളിൽ നിന്നും ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് തുറാം ഫ്രാൻസിനായുള്ള തന്റെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം മൂന്ന് സൗദി പ്രോ ലീഗ് താരങ്ങൾ യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ

മിന്നുന്ന ഫോമിലുള്ള അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി.സ്ലൊവാക്യയ്ക്കും ലക്സംബർഗിനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ജെയിൽ ഒന്നാമതാണ് മുൻ ചാമ്പ്യന്മാരായ പോർച്ചുഗൽ.അടുത്ത വെള്ളിയാഴ്ച ബ്രാറ്റിസ്ലാവയിൽ സ്ലൊവാക്യയെ നേരിടുന്ന പോർച്ചുഗൽ മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെ നേരിടും.ഇതുവരെ നാല് യോഗ്യതാ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നാസറിനായി മികച്ച ഫോമിലാണ്. കഴിഞ്ഞ രണ്ടു മത്സരന്ഗറ്റലിൽ നിന്നും ഒരു […]

❝ മക്കലേലി റോൾ❞ ഇന്നു കമന്ററി ബോക്സിൽ നിന്നും കേൾക്കുന്ന വാക്ക്. ഫ്രഞ്ചു പോരാളി ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ഒരു പൊസിഷൻ | Claude Makelele

ഫുട്ബോൾ മൈതാനത്തു നിന്നും വിട പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പലപ്പോഴും മത്സരങ്ങൾ നടക്കുമ്പോൾ ഈ താരത്തിന്റെ നാമം നമ്മൾ കേൾക്കാറുണ്ട്.ഫുട്ബോൾ പിച്ചിൽ സ്വന്തം പേരുകൊണ്ട് ഒരു പൊസിഷൻ ഉണ്ടാക്കിയെടുത്ത താരമാണ് ‌ മുൻ ഫ്രഞ്ച് ഇന്റർനാഷണൽ ക്ലോഡ് മക്കലേല.’ദി മക്കലേലി റോൾ’ എന്നാണ് ആ പൊസിഷന് പേര് നൽകിയത്. പലപ്പോഴും ഗ്രൗണ്ടിൽ മക്കലേല വഹിക്കുന്ന സ്ഥാനം വിവരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ സ്ഥാനത്തിനെ ഒരു സാങ്കല്പിക സ്ഥാനമായ ദി മേക്ക്‌ലെൽ റോൾ എന്ന് വിളിക്കുന്നത്. ഹോൾഡിംഗ് പ്ലേയർ, […]

വിങ്ങുകളിൽ ചിറകു വിരിച്ചു പറക്കുന്ന ഡച്ച് ഇതിഹാസം : ആര്യൻ റോബൻ |Arjen Robben

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം ഫുട്ബോളിൽനോട് വിട പറഞ്ഞെങ്കിലും കോവിഡ് -19 നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായി സീസണിന്റെ തുടക്കത്തിൽ ബോയ്ഹുഡ് ക്ലബ് എഫ്.സി ഗ്രോനിൻ‌ഗെനിൽ ചേർന്നിരുന്നു. എന്നാൽ രണ്ടാം വരവിനു ശേഷം റോബൻ പെട്ടെന്ന് തന്നെ കളി മതിയാക്കിയി. മൊട്ടയടിച്ച കഷണ്ടിത്തലയും മിന്നൽ പോലെ കുതിക്കുന്ന വേഗതയും. […]

ഫൈനൽ രാവിൽ ട്രെസ്ഗെ തീർത്ത അത്ഭുതം, ഫ്രഞ്ചു നെഞ്ചിൽ പൊൻതൂവൽ | David Trezeguet

ബെഞ്ചിൽ നിന്നും പകരക്കാരനായിറങ്ങി വന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ അസൂരിപ്പടയുടെ ഏറ്റവും മികച്ച ജെനറേഷനെ കീഴടക്കിയ ‘ഗോൾഡൻ ഗോൾ’ലൂടെ റോട്ടർഡാമിലെ ഡി ക്വിപ് സ്റ്റേഡിയത്ത ഇളക്കിമറിച്ച് കൊണ്ട് ഫ്രാൻസിനെ യൂറോ2000 ജേതാക്കളാക്കിയ ഒരു ഗോളുണ്ട്. 2000 ത്തിലെ യൂറോ ചാമ്പ്യൻഷിപ്പ് ഓർമയിലേക്ക് വരുമ്പോൾ ആദ്യ മനസ്സിൽ വരുന്നത് ഫ്രഞ്ച് സ്‌ട്രൈക്കർ ഡേവിഡ് ട്രെസ്ഗെ നേടിയ ഗോൾഡൻ ഗോൾ തന്നെയാവും. ചാമ്പ്യൻഷിപ്പിൽ ഉടനീളം ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് സിദാൻ ആണെങ്കിലും എക്സ്ട്രാ ടൈമിൽ നേടിയ ഗോൾഡൻ […]

യൂറോ 2000ത്തിൽ ഫ്രാൻസിനെ കിരീടമണിയിച്ച സിനദിൻ സിദാൻ മാസ്റ്റർ ക്ലാസ് | Zinedine Zidane

1970 ലെ വേൾഡ് കപ്പിൽ പെലെ ,1974 ൽ ഫ്രാൻസ് ബെക്കൻബോവർ, 1986 ലെ ഡീഗോ മറഡോണ, 1984 ലെ മൈക്കൽ പ്ലാറ്റിനി ,1988 ലെ മാർക്കോ വാൻ ബാസ്റ്റന് അത് പോലെ 2000 ത്തിൽ ബെൽജിയത്തിലെ ഹോളണ്ടിലുമായി നടന്ന യൂറോ കപ്പിൽ ഫ്രഞ്ച് താരം സിനദിൻ സിദാന്റെ ആയിരുന്നു. 1998 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിൽ ഫ്രാൻസിന് കിരീടം നേടികൊടുത്തതിന് ശേഷം ദേശീയ ഹീറോ ആയ സിദാൻ യുവന്റസിന് സിരി എ കിരീടം […]

ഇങ്ങനെയൊരു തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം ,ഓറഞ്ച്‌ പടയെ ഞെട്ടിച്ച ചെക്ക് പോരാളികൾ | Euro 2024

അത്ഭുതകരമായതും ഞെട്ടിക്കുന്നതുമായ ഫലങ്ങളുടെയും കാര്യത്തിൽ യൂറോ 2004 യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലെ ഏറ്റവും മികച്ചതായിരുന്നു. പോർച്ചുഗലിൽ നടന്ന യൂറോയുടെ പന്ത്രണ്ടാം പതിപ്പിൽ ലാറ്റ്വിയയെപ്പോലുള്ള ടീമുകൾ അരങ്ങേറ്റം കുറിക്കുകയും ഗ്രീസ് പോലുള്ള ടീമുകൾ 24 വർഷത്തിനുശേഷം യൂറോയിലേക്ക് തിരിച്ചുവരികയും ചെയ്തു. നിരവധി തിരിച്ചു വരവുകൾ കണ്ട ടൂര്ണമെന്റായിരുന്നു ഇത്.ടൂർണമെന്റ് ജയിച്ചുകൊണ്ട് യൂറോപ്പിനെ കീഴടക്കിയ ഗ്രീസ് ലോകത്തെ ഞെട്ടിച്ചു. ഗ്രീസും ആതിഥേയരായ പോർച്ചുഗലും തമ്മിലായിരുന്നു ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരവും ഫൈനലും.സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർ ഗ്രൂപ്പ് ഘട്ടത്തിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് […]