യൂറോ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ വീഴ്ത്തി നെതർലൻഡ്‌സ് : ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ട്
യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം സ്വന്തമാക്കിയ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.19 മിനിറ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചുവമേനിയുടെ ലോങ്ങ് റേഞ്ച് ഗോളിൽ നിന്നും ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് തുറാം ഫ്രാൻസിനായുള്ള തന്റെ […]